April 19, 2026

Idukkionline

idukkivarthaonline

നിയമ സംവിധാനത്തെ ദുരുപയോഗം ചെയ്യാന്‍ വനിതാ കമ്മീഷന്‍ അനുവദിക്കില്ല

നിയമ സംവിധാനത്തെ പ്രതിരോധത്തിലാക്കുന്ന നടപടി സ്വീകരിക്കാനോ ഈ സംവിധാനം ദുരുപയോഗം ചെയ്യാനോ അനുവദിക്കില്ലെന്ന് വനിതാ കമ്മീഷന്‍. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമ്മീഷന്‍. ജില്ലയില്‍ കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് യാതൊരുവിധ പരാതികളും കമ്മീഷന് ലഭിക്കാറില്ല. കൂടുതലും വഴി തര്‍ക്കങ്ങളും ഭൂമിയിടപാടുമായുള്ള പരാതികളാണ് ലഭിക്കുന്നത്. കൂടാതെ ജോലിയിടങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ചും പരാതികള്‍ കമ്മീഷന് ലഭിച്ചു.60 കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്. 16 കേസുകള്‍ കമ്മീഷന്‍ തീര്‍പ്പാക്കി. 20 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. ആറെണ്ണത്തിന്റെ റിപ്പോര്‍ട്ട് പോലീസിനോട് ആവശ്യപ്പെട്ടു.അദാലത്തില്‍ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, ഷാഹിദ കമാല്‍, എംഎസ് താര, കമ്മീഷന്‍ ഡയറക്ടര്‍ വിയു കുര്യാക്കോസ്, തുടങ്ങിയവര്‍ പങ്കെടുത്തു

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!