April 19, 2026

Idukkionline

idukkivarthaonline

കുമളിയിൽ മക്കൾ ഉപേക്ഷിച്ച് അവശനിലയിലായി മരണപ്പെട്ട അന്നക്കുട്ടിയുടെ മകളെ പഞ്ചായത്ത് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

കുമളി :കുമളിയിൽ മക്കൾ ഉപേക്ഷിച്ച് അവശനിലയിലായി മരണപ്പെട്ട അന്നക്കുട്ടിയുടെ മകളെ പഞ്ചായത്ത് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കുമളി പഞ്ചായത്ത് കമ്മറ്റി ഐക്യകണ്ഠേന എടുത്ത തീരുമാനത്തിലാണ് മകളെ പിരിച്ചുവിട്ടത്. അതേ സമയം കേരള ബാങ്ക് ജീവനക്കാരനായ മകനെതിരെയുള്ള പോലീസ് റിപ്പോർട്ട് ബാങ്ക് മേൽ ഉദ്യോഗസ്ഥർക്ക് കൈമാറി. മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് പോലീസ് ആശുപത്രിയിൽ എത്തിച്ച ഗൃഹനാഥ മരിച്ച സംഭവത്തിൽ മക്കളായ സജിമോൻ, സിജി എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. മുതിർന്ന പൗരന്മാരുടെ പരിപാലനവും ക്ഷേമവും ഉറപ്പു നൽകുന്ന 2007 ലെ നിയമപ്രകാരമാണ് കേസ്. ഇതെ തുടർന്ന് പഞ്ചായത്തിലെ താല്ക്കാലിക ജീവനക്കാരിയായ സിജിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. പഞ്ചായത്ത് കമ്മറ്റിയിൽ ഐക്യകണ്ഠേനയായിരുന്നു തീരുമാനം.
സജി മോൻ കളക്ഷൻ ഏജൻ്റായി ജോലി ചെയ്യുന്ന കുമളി കേരള ബാങ്ക് പോലീസ് നൽകിയ റിപ്പോർട്ട് മേൽ ഉദ്യോഗസ്ഥർക്ക് കൈമാറി. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകുമെന്ന് ബാങ്ക് മാനേജരും പ്രതികരിച്ചു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!