March 2, 2026

Idukkionline

idukkivarthaonline

കുമളി അമരാവതി സ്കൂളിൽ തെർമൽ ബോഡി സ്കാനർ, മാസ്ക്ക്, ഓട്ടോമാറ്റിക്ക് സാനിട്ടൈസർ എന്നിവ നൽകി.വ്യാപാരി വ്യവസായി ഒന്നാം മൈൽ യൂണിറ്റ്

കോവിഡ് ലോക്ക് ഡൗണിനു ശേഷം സ്കൂളുകൾ തുറന്നപ്പോൾ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും ഏറെ അത്യാവശമുള്ള നിരവധി സാധനങ്ങളാണ് വ്യാപാരി വ്യവസായി ഒന്നാം മൈൽ യൂണിറ്റ് അമരാവതി ഗവ: സ്കൂളിന് കൈമാറിയത്. സ്കൂളിലെ തെർമൽ ബോഡി സ്കാനർ കഴിഞ്ഞ ദിവസം കംപ്ലയിൻ്റ് ആയത് വിദ്യാർത്ഥികളെയും, അദ്ധ്യാപകരേയും ബുദ്ധിമുട്ടിച്ചിരുന്നു. സ്കൂൾ പി. റ്റി. എ. യുടെ ആവശ്യ പ്രകാരം തെർമൽ ബോഡി സ്കാനർ, മാസ്ക്ക്, ഓട്ടോമാറ്റിക്ക് സാനിട്ടൈസിംങ് മെഷിൻ എന്നിവ നൽകി. കോവിഡ് കാലത്ത് നിരവധി സേവന പ്രവർത്തനങ്ങളാണ് വ്യാപാരി ഒന്നാം മൈൽ യൂണിറ്റ് നടത്തി വരുന്നത്. സ്കൂൾ പി. റ്റി. എ. പ്രസിഡൻ്റ് വിനോദ് വല്ലനാട്ട് അദ്ധ്യക്ഷത വഹിച്ച യോഗം കുമളി പഞ്ചായത്തംഗം രജനി ബിജു ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ജില്ല സെക്രട്ടറി സണ്ണി വെട്ടൂണിക്കൽ, യൂണിറ്റ് ജനറൽ സെക്രട്ടറി റ്റി. റ്റി. തോമസ്, സെക്രട്ടറിമാരായ ജെസ്സി റോയി, എച്ച്. എം. നിഷിദ് തുടങ്ങിയവർ സംസാരിച്ചു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!