October 14, 2026

പതിനാറ് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയ സൈക്കോ കില്ലര്‍ അറസ്റ്റില്‍. ഹൈദരാബാദിലെ മൈന രാമലു എന്ന ആളാണ് അറസ്റ്റിലായത്

പതിനാറ് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയ സൈക്കോ കില്ലര്‍ അറസ്റ്റില്‍. ഹൈദരാബാദിലാണ് സംഭവം. മൈന രാമലു എന്ന ആളാണ് അറസ്റ്റിലായത്. ഹൈദരാബാദ് ടാസ്‌ക് ഫോഴ്‌സിന്റെയും രാച്ചക്കണ്ട പൊലീസിന്റെയും സംയുക്ത ഓപ്പറേഷനിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.മൃ​ഗീയമായാണ് ഇയാള്‍ സ്ത്രീകളെ കൊലപ്പെടുത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ പലരും അജ്ഞാതരാണ്. കൊല്ലപ്പെട്ട സ്ത്രീകളില്‍ പലരേയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.മേഡക്, സൈബരാബാദ്, രാച്ചക്കണ്ട പ്രദേശങ്ങളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. ദിവസ വേതന തൊഴിലാളിയായി പ്രവര്‍ത്തിക്കുന്ന രാമലു ഹൈദരാബാദിലെ ബോരബന്ദയിലാണ് താമസിച്ചിരുന്നത്.നേരത്തെ 21 തവണ രാമലുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ 16 എണ്ണം കൊലപാതകങ്ങളും നാലെണ്ണം മോഷണ കേസുകളുമായിരുന്നു.

Copyright © All rights reserved. | Newsphere by AF themes.