October 14, 2026

വിവാഹ കൂദാശക്കിടെ കുഴഞ്ഞു വീണ വൈദികൻ മരിച്ചു.

കുമളി: കുമളി തേക്കടി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയും മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഇടുക്കി ഭദ്രാസനത്തിലെ സീനിയര്‍ വൈദികനുമായ എന്‍.പി. ഏലിയാസ് കോര്‍ എപ്പിസ്‌കോപ്പ (62)യാണ് മരിച്ചത്. തിങ്കാളാഴ്ച്ച ഉച്ചകഴിഞ്ഞ് പള്ളിയിൽ വിവാഹ കൂദാശ നടക്കുന്നതിനിടെയായിരുന്നു വൈദികൻ കുഴഞ്ഞു വീണത്. ഉടൻ തന്നെ വൈദികനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു.
ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ശാന്തിഗ്രാം സെന്‍റ് മേരിസ് ഓര്‍ത്തഡോക്‌സ് പള്ളിയാണ് മാതൃ ഇടവക. സംസ്‌കാരം പിന്നീട്.

Copyright © All rights reserved. | Newsphere by AF themes.