October 14, 2026

ഒൻപത്‌വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ക്ഷേത്രം പൂജാരി പോലീസ് പിടിയിൽ

വണ്ടിപ്പെരിയാർ : ഒൻപത്‌വയസുകാരിയെ പീഡിപ്പിക്കുവാൻ ശ്രമിച്ച കേസിൽ വണ്ടിപ്പെരിയാർ പോലീസ് ക്ഷേത്രം പൂജാരിയെ അറസ്റ്റ് ചെയ്തു.ആറൻമുള സ്വദേശി 32 വയസുള്ള വിബിൻ എന്നയാളെയാണ് അറസ്റ്റ് ചെയ്തത് മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
വണ്ടിപ്പെരിയാർ വള്ളക്കടവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ പുജാരിയായി കഴിഞ്ഞ 15 ദിവസമായി ജോലി ചെയ്ത്‌ വരികയായിരുന്ന ആറൻമുള സ്വദേശി വിബിൻ എന്നയാളെയാണ് 9 വയസുകാരിയെ പീഡിക്കുവാൻ ശ്രമിച്ചു എന്ന കേസിൽ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരത്തോടു കൂടി കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് . ക്ഷേത്രത്തിലെ പൂജാ സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന മുറിയിൽ കുട്ടിയെ കൊണ്ടുപോവുകയും കെട്ടിപ്പിടിക്കുകയും പീഡിപ്പിക്കുവാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി വണ്ടിപ്പെരിയാർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ റ്റി . ഡി സുനിൽ കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

Copyright © All rights reserved. | Newsphere by AF themes.