October 14, 2026

നെടുങ്കണ്ടത്ത് വീട്ടുമുറ്റത്ത് വച്ചിരുന്ന ബൈക്ക് രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചതായി പരാതി

നെടുംകണ്ടം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിലുള്ള അമ്പലപ്പാറ സ്വദേശി ജയാ ഭവനിൽ രതീഷിന്റെ യമഹാ ബൈക്കാണ് പൂർണ്ണമായും കത്തിനശിച്ചത്. JCB ഓപ്പറേറ്ററായ രതീഷ് ബൈക്ക് വീട്ടുമുറ്റത്തുള്ള ചെറിയ ഷെഡിലാണ് വെയ്ക്കുന്നത്. ഞായറാഴ്ച്ച രാവിലെ അയൽ വാസികളാണ് ബൈക്ക് കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. പെട്രോളിന്റെ മണം വന്നതിനെ തുടർന്ന അയൽവാസികൾ ഇവിടെ എത്തി വിവരം രതീഷിനെ അറിയിക്കുകയായിരുന്നു. തുടർന്ന് രതീഷ് നെടുംകണ്ടം പോലീസിൽ പരാതി നൽകി. പോലീസെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു.

Copyright © All rights reserved. | Newsphere by AF themes.