March 2, 2026

Idukkionline

idukkivarthaonline

ഏലപ്പാറ കോഴിക്കാനത്ത് ലയത്തിന് മുകളിൽ മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു

പീരുമേട് : ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റിൽ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പ എന്ന് വിളിക്കുന്ന ഭാഗ്യമാണ് (50) മരണപ്പെട്ടത്. ലയത്തിന് പുറകിലുള്ള മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം. രാവിലെ 4 മണിക്കാണ് അപകടമുണ്ടായത്. വലിയ അളവിൽ മണ്ണ് ഇടിഞ്ഞുവീണിട്ടുണ്ട്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ മഴ തുടരുകയാണ്. അതുകൊണ്ടാണ് വലിയ അളവിൽ മണ്ണിടിഞ്ഞു വീണത്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!