October 14, 2026

സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്ന ചിത്രവും ,ആഭരണവും ,പണവും കവരാൻ ശ്രമിച്ച യുവാവിനെ പിടികൂടി

മലപ്പുറം : സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് നഗ്‌ന ചിത്രങ്ങൾ കൈമാറാൻ പ്രേരിപ്പിച്ച യുവാവിനെ പോക്‌സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂന്തുറ പറവൻകുന്ന് നസീം (21) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ നഗ്‌നചിത്രങ്ങൾ കുട്ടിയെ കാണിക്കുകയും കുട്ടിയിൽ നിന്ന് പണവും ആഭരണങ്ങളും കൈക്കലാക്കാനും ശ്രമിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ സ്വഭാവത്തിൽ വ്യത്യാസം കണ്ടതിനാൽ വീട്ടുകാർ വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
പോക്‌സോ കൂടാതെ ഇൻഫമേഷൻ ടെക്‌നോളജി ആക്ട് വകുപ്പുകൾ പ്രകാരവും പ്രതിക്കെതിരെ കേസുണ്ട്. കുറ്റിപ്പുറം പോലീസ് ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലയിൽ, എസ് ഐ മാത്യൂ, സി പി ഒ അലക്‌സ് സാമുവൽ, ജോസ് പ്രകാശ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Copyright © All rights reserved. | Newsphere by AF themes.