പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് കുമളി ക്രോസ് സങ്കടനയുടെ നേത്യതത്തിൽ കുമളിയിലെ പാലിയെറ്റീവ് പ്രവർത്തകരെയും ആശാ പ്രവർത്തകരെയും ആദരിച്ചു…..
ചില രോഗങ്ങൾക്ക് മരുന്നുകൾ കൊണ്ട് മാത്രം ആശ്വാസം ലഭിക്കുകയില്ല ,അതിലുപരി പരിചരണവും സാന്ത്വനവും ആവശ്യമാണ്.അവിടെയാണ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ പ്രാധാന്യം. ഈ കാലഘട്ടത്തിൽ ഇത്തരം കൂട്ടായ്മയുടെ പ്രാധാന്യം ഏറെയാണ്.ആധുര സേവന രംഗത്ത് പ്രവർത്തിക്കുന്നവരാണ് പാലിയേറ്റിവ് പ്രവർത്തകരും ആശാ പ്രവർത്തകരും. കുമളി ക്രോസ് സങ്കടനയാണ് പാലിയേറ്റീവ് പ്രവർത്തകരെ ആദരിച്ചത്.ക്രോസ് സങ്കടന പ്രസിഡന്റ് – സജി വെമ്പള്ളി അദ്ധ്യഷത വഹിച്ച ചടങ്ങിൽ കുമളി പഞ്ചായത്തംഗം നോളി ജോസഫ് ഉത്ഘാടനം ചെയ്തു.സങ്കടന സെക്രടറി – ഫാദർ . ലിറ്റു.റ്റി ജേക്കബ് സ്വാഗതം ആശംസിച്ചു. ജൂണിയർ ഹെൽത്ത് നഴ്സ് നസീറ ഇ എ, ഫാദർ ചെറിയാൻ മണപ്പുറം, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്രാേസ് സങ്കടനയുടെ പ്രവർത്തകരായ ബിജു കല്ലു കുളം, ബിബിൽ തോമസ്, ജയ് കുട്ടൻ, ബിജു കുന്നുപറമ്പിൽ , തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്തം നല്കി.
