October 14, 2026

പീരുമേട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുമളി പോസ്റ്റ് ആഫീസ് മാർച്ചും ധർണ്ണയും നടത്തി.

രാഹുൽ ഗാന്ധിക്കെതിരെയുള്ള ഇ.ഡി. അന്വേഷണത്തിന് എതിരേയും, കേന്ദ്ര സർക്കാരിൻ്റെ പകപോക്കൽ രാഷ്ട്രീയത്തിന് എതിരേയുമാണ് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം നടത്തി വരുന്നത്.സംസ്ഥാനത്തെ 250 കേന്ദ്രങ്ങളിലാണ് ഇന്ന് പ്രതിഷേധം നടന്നത്. പീരുമേട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി കുമളി പോസ്റ്റ് ആഫീസ് പഠിക്കൽ ധർണ്ണ നടത്തി. കേന്ദ്ര സർക്കാരിൻ്റെ അഗ്നി പഥ് പദ്ധതിയേയും കോൺഗ്രസ് നേതാക്കൾ വിമർശിച്ചു. പീരുമേട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് എം. എം. വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ: സേനാപതി വേണു ഉദ്ഘാടനം ചെയ്തു.
കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കുമളി ടൗണിൽ പ്രതിഷേധ പ്രകടനവും നടത്തി. പോസ്റ്റ് ആഫീസ് പഠിക്കൽ നടന്ന ധർണ്ണാ സമരത്തിന് പീരുമേട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റ് ബിജു ദാനിയേൽ,കുമളി മണ്ഡലം പ്രസിഡൻ്റ് പി. പി. റഹിം, നേതാക്കളായ പ്രസാദ് മാണി, ഹൈദ്രാേസ് മീരാൻ ,ഷാജി പൈനേടത്ത്, പി.ആർ അയ്യപ്പൻ, തുടങ്ങിയവർ നേതൃത്വം നൽകി.

Copyright © All rights reserved. | Newsphere by AF themes.