October 14, 2026

കുമളിയിൽ ബൈക്കിലെത്തി വീട്ടമ്മയുടെ കഴുത്തിൽ നിന്ന് സ്വർണ്ണ മാല പൊട്ടിച്ചെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

തമിഴ്നാട് തിരിപ്പൂര് സ്വദേശി സൂര്യ (25) യാണ് അറസ്റ്റിലായത്.
മോഷ്ടിച്ച ബൈക്കിലെത്തിയാണ് ഇവർ മാല മോഷണവും നടത്തിയത്. കഴിഞ്ഞ മാസം 27നാണ് അമരാവതി പാറാമറ്റം രാജിയുടെ കഴുത്തിൽ കിടന്ന മാല ഇവർ അപഹരിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാക്കൾ തമിഴ്‌നാട്ടിൽ നിന്നുള്ളവരാണെന്ന് പൊലീസിന് സൂചന ലഭിച്ചത്. പ്രതിയുടെ പേരിൽ ഇരുപതിൽ അധികം കേസുകൾ നിലവിലുണ്ട്.ഇയാൾ 
തമിഴ്നാട്ടിൽ കൊലകേസിൽ ഉൾപ്പെടെ നിരവധി  കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട് തിരുപ്പൂർ സ്വദേശി സൂര്യയോടൊപ്പം ബൈക്കിലുണ്ടായിരുന്ന കമ്പം ഗൂഡല്ലൂർ സ്വദേശി നൗഫൽ മറ്റൊരു കേസിൽ തമിഴ്നാട്ടിൽ അറസ്റ്റിലായി. പീരുമേട്  Dysp   C G സനിൽകുമാറിന്റെ നിർദ്ദേശപ്രകാരം കുമിളി  സി.ഐ. ജോബിൻ ആന്റണിയുടെ നേത്യത്വത്തിൽ  എസ്.ഐ.മാരായ സന്തോഷ്സജീവ്,    സലിംരാജ്, പോലീസുദ്യോഗസ്ഥരായ, ഷിനാസ്, സിജോ, ജോഷി, മഹേഷ്‌, സിയാദ്, നദീർ, ഭാഗവതിരാജ്, രമേശ്, സിബി എന്നിവർ അടങ്ങിയ  അന്വഷണ  സംഘമാണ്  തമിഴ് നാട്ടിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. തമിഴ് നാട്ടിൽ നിരവധി കേസുകളിൽ പ്രതിയാണ് സൂര്യ. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Copyright © All rights reserved. | Newsphere by AF themes.