April 18, 2026

Idukkionline

idukkivarthaonline

കവി എൻ.ജി മോഹനൻ്റെ ഉഷ്ണപക്ഷത്തിലെ നോക്കൂത്തികൾ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ പ്രകാശന കർമം നിർവഹിച്ചു

കാഞ്ചിയാർ സ്വദേശിയും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായ എൻ.ജി മോഹനൻ്റെ പ്രഥമ കവിതാ സമാഹാരമാണ് ഉഷ്ണപക്ഷത്തിലെ നോക്കൂത്തികൾ. മൂന്നോളം സിനിമകൾക്കും നിരവധി മ്യൂസിക്കൽ ആൽ ബക്കൾക്കും ഗാനരചന നിർവഹിച്ച എൻ.ജി മോഹനൻ്റെ
കവിതാ സമാഹാരത്തിൽ 42 കവിതളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തൃശൂരിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ പുസ്തകം പ്രകാശനം ചെയ്തു. ഗാനരചയിതാവും കവിയത്രിയുമായ ശശികല മേനോൻ പുസ്തകം ഏറ്റുവാങ്ങി, കവിയും സാഹിത്യകാരനുമായ എം.സി തൈക്കാട്ട്, മാധ്യമ പ്രവർത്തകരായ എൻ.കെ രാജൻ, എസ്.സൂര്യലാൽ, കവിയത്രി മാധവി മേനോൻ, വി.കെ ബാബു, കെ.ബി രാജേഷ്,സംഗീത വിദ്യാധരൻ എന്നിവർ പങ്കെടുത്തു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!