April 19, 2026

Idukkionline

idukkivarthaonline

മൂന്നാർ എച്ച് എ റ്റി സി യുടെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെയും ഹോസ്റ്റലിൻ്റെയും  ഉദ്ഘാടനം നടത്തി

കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നാർ എച്ച് എ റ്റി സി യുടെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെയും ഹോസ്റ്റലിൻ്റെയും  ഉദ്ഘാടനം അഡ്വ.എ രാജ എം എൽ എ  നിർവ്വഹിച്ചു. ആയിരത്തോളമാളുകൾക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും  ജിംനേഷ്യത്തിനുള്ള ഹാളും  കുട്ടികൾക്കുള്ള  ഹോസ്റ്റൽ താമസ സൗകര്യവുമാണ് കെട്ടിടത്തിൽ ക്രമീകരിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ ആശംസ സന്ദേശം വായിച്ചു. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഒളിമ്പ്യൻ മേഴ്സിക്കുട്ടൻ നാടമുറിച്ച് ഓഡിറ്റോറിയം പൊതുജനങ്ങൾക്കായി തുറന്ന് നൽകി. ഒരു കോടി 7 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടത്തിൻ്റെ നിർമ്മാണം നടത്തിയിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി കെ ഫിലിപ്പ് അധ്യക്ഷനായിരുന്നു. ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി മൂന്നാർ ടൗണിലെ നല്ലതണ്ണി ജംഗ്ഷനിൽ നിന്നും ഉദ്ഘാടന സമ്മേള്ളന വേദിയിലേക്ക് വിളംബര ജാഥയും സംഘടിപ്പിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉഷാകുമാരി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് റോമിയോ സെബാസ്റ്റ്യൻ, സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ അബ്ദുൾ ജാഫർ ഷാജഹാൻ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദറാണി ദാസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ഭവ്യ കണ്ണൻ, രാജേന്ദ്രൻ സി, മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രവീണ രവികുമാർ, മറ്റ് ത്രിതലപഞ്ചായത്തംഗങ്ങൾ, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ അജിത്ദാസ്, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പി കെ കുര്യാക്കോസ്, അനസ് ഇബ്രാഹിം, മറ്റുദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!