March 2, 2026

Idukkionline

idukkivarthaonline

പണയം വച്ച സ്വര്‍ണാഭരണങ്ങള്‍ തിരിമറി ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ബ്രാഞ്ച് മാനേജര്‍ പിടിയിൽ

തൃശൂര്‍: ലോക്കറില്‍ വെച്ച സ്വര്‍ണാഭരണങ്ങള്‍ തിരിമറി ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ബ്രാഞ്ച് മാനേജര്‍ പിടിയില്‍.ധനകാര്യ സ്ഥാപനത്തിന്റെ ലോക്കറില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതും പണയം വെച്ചതുമായ സ്വര്‍ണാഭരണങ്ങള്‍ തിരിമറി ചെയ്ത ബ്രാഞ്ച് മാനേജര്‍ മണലിത്തറ കുനിയത്ത് പറമ്പില്‍ രാഖി (33)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ധനകാര്യ സ്ഥാപനത്തിന്റെ പുന്നംപറമ്പ് ബ്രാഞ്ചിലെ മാനേജരായിരിക്കെ ഉപഭോക്താക്കള്‍ പണയം വെച്ചതും, ലോക്കറില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നതുമായ സ്വര്‍ണാഭരണങ്ങള്‍ രാഖി തിരിമറി ചെയ്യുകയായിരുന്നു. ഉപഭോക്താക്കള്‍ തിരികെ വാങ്ങാന്‍ വരുബോള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് മടക്കിയയക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്.ഒടുവിൽ പണയം എടുക്കാൻ വന്ന ഒരാൾ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!