March 2, 2026

Idukkionline

idukkivarthaonline

റോഡില്‍ ശല്യം ചെയ്തയാളെ വിദ്യാര്‍ത്ഥിനികള്‍ ഓടിച്ചിട്ട് പിടിച്ച് പോലീസിലേല്‍പ്പിച്ചു

കോട്ടയം:റോഡില്‍ ശല്യം ചെയ്തയാളെ വിദ്യാര്‍ത്ഥിനികള്‍ പിന്തുടര്‍ന്ന് കണ്ടെത്തി പോലീസിലേല്‍പ്പിച്ചു. നെടുങ്കണ്ടം സ്വദേശി ബെന്നി വര്‍ഗീസാണ് (34) പിടിയിലായത്. കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം തിയറ്റര്‍ റോഡില്‍ വച്ചാണ് യുവാവ് പെണ്‍കുട്ടിയെ ശല്യം ചെയ്തത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ച ശേഷം ബെന്നി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളുടെ മുഖം വ്യക്തമായി കണ്ട വിദ്യാര്‍ത്ഥിനികള്‍ യുവാവിനെ പിന്തുടര്‍ന്നു. കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തുനിന്നുതന്നെ ഇയാളെ കണ്ടെത്തിയെങ്കിലും ആദ്യം ധരിച്ചിരുന്ന ഷര്‍ട്ട് ആയിരുന്നില്ല ഇട്ടിരുന്നത്.
മുഖം കണ്ടു തിരിച്ചറിഞ്ഞ വിദ്യാര്‍ത്ഥികള്‍ അടുത്ത് എത്തിയതോടെ ബെന്നി കടന്നുകളയാന്‍ ശ്രമിച്ചു. ഇതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ പെട്ടു. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ബെന്നിയെ കയ്യോടെ പിടികൂടി. ഇയാളുടെ ബാഗില്‍ നിന്ന് പെണ്‍കുട്ടികളെ ശല്യം ചെയ്ത സമയത്ത് ധരിച്ചിരുന്ന ഷര്‍ട്ട് കണ്ടെത്തി. ഹോട്ടല്‍ ജോലിക്കാരനാണ് യുവാവ്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!