October 14, 2026

വിവാഹ വാഗ്‌ദാനം നല്‍കി കോളേജ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കോട്ടയത്തെ യുവ ഡോക്‌ടര്‍ അറസ്റ്റിൽ .

കോട്ടയം : കോളേജ് വിദ്യാര്‍ഥിനിയെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവ ഡോക്‌ടര്‍ അറസ്റ്റില്‍. കൊട്ടാരക്കര നിലമേല്‍ കരിയോട്‌ അല്‍ഹുദാ വീട്ടില്‍ ലത്തീഫ്‌ മുര്‍ഷിദിനെ (26) ആണ്‌ അറസ്റ്റിലായത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൗസ്‌ സര്‍ജന്‍സി ചെയ്യുകയാണ്‌ ലത്തീഫ്‌ മുഹമ്മദ്‌. സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ, വിവിധ സ്‌ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. പിന്നീട്‌, വിവാഹം കഴിക്കണമെങ്കില്‍ അഞ്ചു കോടി രൂപ വേണമെന്ന്‌ ഇയാള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്, പെണ്‍കുട്ടി പോലീസില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. കരിങ്കുന്നം എസ്‌.എച്ച്‌.ഒ പ്രിന്‍സ്‌ ജോസഫിന്റെ നേതൃത്വത്തില്‍ ആണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Copyright © All rights reserved. | Newsphere by AF themes.