October 14, 2026

മലയാളി വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്‌നൂവിനെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി 

ദുബായ്: പ്രശസ്ത വ്ലോഗറും ആല്‍ബം താരവുമായ റിഫ മെഹ്‌നൂവിനെ (21) ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോഴിക്കോട് ബാലുശേരി സ്വദേശിനിയാണ്.കഴിഞ്ഞ ദിവസം രാത്രി ജാഫിലിയയിലെ താമസ സ്ഥലത്താണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവ് മെഹ്നുവിനും മകള്‍ക്കുമൊപ്പമായിരുന്നു റിഫയുടെ താമസം.മരണകാരണം വ്യക്തമല്ല.മരണത്തിന് മണിക്കൂറുകള്‍ മുന്‍പുവരെയും സമൂഹമാദ്ധ്യമങ്ങളില്‍ സജീവമായിരുന്നു റിഫ.ഭക്ഷണവിഭവങ്ങളെക്കുറിച്ചും വിവിധ ഫാഷന്‍ വസ്‌ത്രങ്ങളെക്കുറിച്ചുമുള‌ള വ്ളോഗുകളിലൂടെയാണ് റിഫ പ്രശസ്‌തയായത്.മൃതദേഹം നാട്ടിലെത്തിക്കാനുള‌ള നടപടികള്‍ പുരോഗമിക്കുകയാണ്.

Copyright © All rights reserved. | Newsphere by AF themes.