നെടുംങ്കണ്ടം ഏലം ഡ്രയറിനോട് ചേർന്ന സ്റ്റോർമുറിയിൽ സ്ഫോടനം : കെട്ടിടവും ലക്ഷങ്ങളുടെ ഏലക്കയും നശിച്ചു.
നെടുംകണ്ടം: കോമ്പയാർ ടൗണിലെ മുസ്ലീം പളളിക്ക് പുറകിലുള്ള ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഏലക്ക സ്റ്റോറിലാണ് സ്ഫോടനം നടന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി പ്രവൃത്തിക്കാതിരുന്ന ഇവിടെ ഡ്രയറിനോട് ചേർന്ന സ്റ്റോർ മുറിയിൽ ഏലയ്ക്ക സൂക്ഷിച്ചിരുന്നു. ഈ കെട്ടിടത്തിലാണ് പുലർച്ചെ സ്ഫോടനം നടന്നത്. ഷോർട്ട് സർക്യൂട്ടല്ല സ്ഫോടന കാരണമെന്ന പ്രാഥമിക വിലയിരുത്തലിൽ പോലീസ് , സ്ഥലം ബന്തവസാക്കി വിശദമായ പരിശോധനയും അന്വേഷണവും നടത്തിവരുന്നു.
