March 2, 2026

Idukkionline

idukkivarthaonline

മുല്ലപ്പെരിയാർ മേൽനോട്ട സമിതി ചുമതലപ്പെടുത്തിയ അഞ്ചംഗ ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഉപസമതി യോഗത്തിൽ നിന്നും തമിഴ്നാട് പ്രതിനിധികൾ ഇറങ്ങിപ്പോയി………..

കുമളി: സുപ്രീം കോടതി നിയോഗിച്ച മുല്ലപ്പെരിയാർ മേൽനോട്ട സമിതി രൂപീകരിച്ച ഉപസമിതി അണക്കെട്ടിൽ സന്ദർശനം നടത്തിയത്.രാവിലെ തേക്കടിയിലെത്തിയ അംഗങ്ങൾ ബോട്ട് മാർഗം ഡാമിലെത്തി പ്രധാന അണക്കെട്ട്, സ്പിൽവേ, ബേബി ഡാം,സ്വീപ്പജ് ജലത്തിന്റ അളവും പരിശോധന നടത്തി. മുല്ലപ്പെരിയാർ ഡാമിൽ പരിശോധനക്ക് ശേഷം ചേർന്ന യോഗത്തിൽ നിന്നും തമിഴ്നാട് പ്രതിനിധികൾ ഇറങ്ങിപ്പോയി.അണക്കെട്ടിലെ അറ്റകുറ്റപണികൾ നടത്താനുള്ള സാധനങ്ങൾ കൊണ്ടു പോകുന്നതിന് കേരളം അനുമതി നൽകുന്നില്ല എന്ന് ആരോപിച്ചാണ് തമിഴ്നാട് അംഗങ്ങൾ ഇറങ്ങിപ്പോയത്.
സർക്കാർ അനുമതി ലഭിക്കണമെന്ന് കേരള ജല സേചന വകുപ്പ് അറിയിച്ചു.

കേന്ദ്ര ജലക്കമ്മീഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ശരവണകുമാർ അധ്യക്ഷനായ സമിതിയിൽ കേരള ജലവിഭവ വകുപ്പ് എക്സീക്യൂട്ടീവ് എൻജിനീയർ ഹരികുമാർ അസ്സിസ്റ്റൻറ് എൻജിനീയർ എൻ.എസ് പ്രസീദ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ എക്സിക്യൂട്ടീവ് എൻജിനീയർ സാം ഇർവിൻ, എ.ഇ. കുമാർ എന്നിവർ
പരിശോധനയിൽ പങ്കെടുത്തു. അണക്കെട്ടിലെ ഇന്നത്തെ ജലനിരപ്പ് 129.2 അടിയാണ്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!