October 14, 2026

പൊതുവിപണിയില്‍ ഇറച്ചിക്കോഴി വില വീണ്ടും ഉയര്‍ന്നു.നൂറ്റിനാല്‍പ്പതിന് മുകളിലാണ് ഒട്ടുമിക്ക ഇടങ്ങളിലും ഇറച്ചിക്കോഴിയുടെ വില്‍പ്പന വില.

രാജാക്കാട് : താഴ്ന്ന് നിന്നിരുന്ന ഇറച്ചിക്കോഴിയുടെ വില വിപണിയില്‍ വീണ്ടും മുകളിലോട്ട് ഉയരുകയാണ്.നൂറ്റിനാല്‍പ്പതിന് മുകളിലാണ് ഒട്ടുമിക്ക ഇടങ്ങളിലും ഇറച്ചിക്കോഴിയുടെ നിലവിലെ വില്‍പ്പന വില.കഴിഞ്ഞ രണ്ടാഴ്ച്ചക്കാലമായിട്ടാണ് ഇറച്ചിക്കോഴിയുടെ വിലയില്‍ വര്‍ധനവുണ്ടായിട്ടുള്ളത്. വേനല്‍ക്കാലമാരംഭിച്ചതോടെ ഇറച്ചിക്കോഴിയുടെ ലഭ്യത കുറഞ്ഞതാണ് വില വര്‍ധനവിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.
വിലയില്‍ ഇനിയും വര്‍ധനവുണ്ടാകാനുള്ള സാധ്യത വ്യാപാരികള്‍ തള്ളിക്കളയുന്നില്ല.നാളുകള്‍ക്ക് മുമ്പ് സമാന രീതിയില്‍ ഇറച്ചിക്കോഴിയുടെ വില കുതിച്ചുയരുകയും സാധാരണക്കാര്‍ക്കൊപ്പം ഹോട്ടല്‍മേഖലക്കും വില വര്‍ധനവ് തിരിച്ചടിയായി തീരുകയും ചെയ്തിരുന്നു.പിന്നീട് വിലയില്‍ കുറവ് സംഭവിച്ചു.അയല്‍ ജില്ലകളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമൊക്കെയാണ് ഹൈറേഞ്ചിലേക്കാവശ്യമായ ഇറച്ചിക്കോഴി വില്‍പ്പനക്കെത്തുന്നത്.കോഴിത്തീറ്റയുടെ വില വര്‍ധനവ് അടക്കമുള്ള കാര്യങ്ങള്‍കൊണ്ട് കര്‍ഷകര്‍ പലരും ഇറച്ചികോഴിവളര്‍ത്തലില്‍ നിന്നും പിന്നോക്കം പോയിരുന്നു.കോഴിവില വീണ്ടും മേലോട്ട് ഉയരുന്ന ഹോട്ടല്‍മേഖലക്കടക്കം തിരിച്ചടിയാകും.

Copyright © All rights reserved. | Newsphere by AF themes.