October 14, 2026

മനുഷ്യബന്ധത്തിനും മാനുഷിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകണം; ഷാഹിദ കമാൽ

വസ്തുവിനും സ്വത്തിനുമപ്പുറം മനുഷ്യബന്ധത്തിനും മാനുഷിക മൂല്യങ്ങൾക്കുമാണ് പ്രാധാന്യം നൽകേണ്ടതെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ. കുമളിയിൽ വച്ച് നടന്ന വനിതാ കമ്മീഷൻ അദാലത്തിന് ശേഷം സംസാരിക്കുകയിരുന്നു അവർ. കുമളി വ്യാപരാഭവനിൽ വച്ച് നടന്ന അദാലത്തിൽ 31 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 6 കേസുകൾ തീർപ്പാക്കി. 5 കേസുകൾ വകുപ്പ് തല അന്വേഷണത്തിന് വിട്ടു. 20 കേസുകൾ മാറ്റിവച്ചു.

ഇന്ന് പരിഗണിച്ചവയിൽ കൂടുതലും സ്വത്ത് സംബന്ധമായ കേസുകളെ തുടർന്ന് കുടുംബങ്ങളിലുണ്ടായ സംഘർഷങ്ങളും പ്രശ്നങ്ങളുമാണ്. കുമളിയിലും പരിസര പ്രദേശങ്ങളിലുമുള്ള കേസുകൾ മാത്രമാണ് കമ്മീഷൻ ഇന്ന് പരിഗണിച്ചത്. ഇടുക്കിയിലെ ഭൂമിശാസ്ത്രപരമായ ബുദ്ധിമുട്ടുകൾ മനസിലാക്കി പരാതികാർക്ക് എത്തി ചേരാനുള്ള സാഹചര്യമൊരുക്കി ജില്ലയെ നാല് മേഖലകളായി തിരിച്ചാണ് സിറ്റിംഗ് നടത്തി വരുന്നത്. പരാതിക്കാരുടെ സൗകര്യങ്ങൾക്കാണ് കമ്മീഷൻ പ്രാധാന്യം നൽകുന്നതെന്നും വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു. അദാലത്തിൽ പീരുമേട് തഹസീൽദാർ വിജയലാൽ, അഡ്വ കവിത വി തങ്കപ്പൻ, സുനിത രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Copyright © All rights reserved. | Newsphere by AF themes.