October 14, 2026

ബൈസൺവാലിയിൽ അനധികൃതമായി വെട്ടിക്കടത്താൻ ശ്രമിച്ച തടി പിടിച്ചു

ബൈസൺവാലി : അനധികൃതമായി വെട്ടിക്കടത്താൻ ശ്രമിച്ച മരവും വാഹനവും വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ബൈസൺവാലി പൊട്ടൻകാട് മഞ്ഞപ്പള്ളിയിലാണ് സംഭവം. മരം മുറിച്ചു കടത്തുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ജീവനക്കാർ റെയ്ഡിനെത്തിയത്.

പരിശോധനയിൽ മതിയായ രേഖകളില്ലാതെ മുറിച്ച തടിയും വാഹനവും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ബോഡിമെട്ട് ഫോറസ്റ്റ് സെക്‌ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ക്രിസ്റ്റോ ജോസഫ് , മനോജ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Copyright © All rights reserved. | Newsphere by AF themes.