October 14, 2026

ഭക്ഷണം കഴിക്കാന്‍ പുറത്തുപോകാൻ അച്ഛന്‍ അനുവദിച്ചില്ല, പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കി

തൃശൂർ: പ്ലസ്ടു വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാള പാെയ്യ എരട്ടപടി ചാത്തന്‍തറ സതീശന്റെ മകന്‍ നവ്‌ജോത് (17)നെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ പുറത്തു പോവുന്നത് അച്ഛന്‍ വിലക്കിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് നവ്‌ജോത് ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. മാള പോലിസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മാതാവ്: സീമ. സഹോദരങ്ങള്‍: അഭിനന്ദ് (കാനഡ), അഭിവന്ദന.ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.
(Toll free helpline number: 1056)

Copyright © All rights reserved. | Newsphere by AF themes.