April 18, 2026

Idukkionline

idukkivarthaonline

ഇടുക്കിയുടെ ഭൂപട കാഴ്ചയ്ക്ക് ത്രി ഡൈമന്‍ഷന്‍ മാതൃക പകര്‍ന്നിരിയ്ക്കുകയാണ് നെടുങ്കണ്ടം തേര്‍ഡ് ക്യാമ്പ് ഗവ. എല്‍പി സ്‌കൂള്‍.

ഇടുക്കിയുടെ ഭൂപട കാഴ്ചയ്ക്ക് ത്രി ഡൈമന്‍ഷന്‍ മാതൃക പകര്‍ന്നിരിയ്ക്കുകയാണ് നെടുങ്കണ്ടം തേര്‍ഡ് ക്യാമ്പ് ഗവ. എല്‍പി സ്‌കൂള്‍.
ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടേയും രൂപം ഈ മാതൃകയിലൂടെ അടുത്തറിയാനാവും. ജില്ലയുടെ 50-ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ്, സ്‌കൂള്‍ മുറ്റത്ത് ത്രി ഡൈമന്‍ഷന്‍ ശില്പം ഒരുക്കിയിരിക്കുന്നത്.ഇടുക്കി 50 വയസ് എന്ന താക്കോല്‍ പഴുതിലൂടെ നോക്കിയാല്‍ ഇടുക്കിയുടെ കാഴ്ച. വ്യത്യസ്ഥ വശങ്ങളില്‍ നിന്നും നോക്കുമ്പോള്‍, ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ മാതൃകകള്‍. വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളേയും നഗര സഭകളേയും അടുത്തറിയാവുന്ന തരത്തിലാണ് ത്രിഡി ശില്പം ഒരുക്കിയിരിക്കുന്നത്. ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും രൂപവും സ്ഥാനവും വലുപ്പവുമൊക്കെ വിദ്യാര്‍ത്ഥികള്‍ക്ക്, കൃത്യമായി മനസിലാക്കുവാന്‍ സാധിയ്ക്കും. രാമക്കല്‍മേട് സ്വദേശിയായ, പ്രിന്‍സ് ഭുവന ചന്ദ്രന്‍ എന്ന കലാകാരന്റെ, കരവിരുതിലാണ്, ഇടുക്കിയുടെ പിറന്നാള്‍ സമ്മാനം ഒരുങ്ങിയത്.
കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഇരുമ്പ് കമ്പികളും ഫോം ഷീറ്റുകളുമാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. ഒരാഴ്ചയോളം സമയമെടുത്താണ് പ്രിന്‍സ് ശില്പം പൂര്‍ത്തീകരിച്ചത്. തേര്‍ഡ് ക്യാമ്പ് സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കിയിരിക്കുന്ന കലാ സൃഷ്ടി, വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നാട്ടുകാര്‍ക്കും കൗതുക കാഴ്ചയായി മാറിയിക്കുകയാണ്.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!