April 18, 2026

Idukkionline

idukkivarthaonline

ഹൈഡല്‍ ടൂറിസം പദ്ധതികളുടെ പുരോഗതി വിലയിരുത്തി ഡയറക്ടറുടെ സന്ദര്‍ശനം

ഇടുക്കി ജില്ലയിലെ ഹൈഡല്‍ ടൂറിസത്തിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഹൈഡല്‍ ടൂറിസം ഡയറക്ടറും അനേര്‍ട്ട് സിഇഒയുമായ നരേന്ദ്രനാഥ് വെല്ലൂരി ചെറുതോണി – ഇടുക്കി ഡാം, നാടുകാണി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ജില്ലാ വികസനം കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യനും ഒപ്പമുണ്ടായിരുന്നു. ചെറുതോണി ഡാം കവാടത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഡാം കാണാനെത്തുന്നവര്‍ക്ക് സൗഹൃദപരമായ അന്തരീക്ഷം ഒരുക്കണമെന്ന് ഡയറക്ടര്‍ അഭിപ്രായപ്പെട്ടു. വഴി സൈഡുകളില്‍ സൈന്‍ ബോര്‍ഡ്, കേന്ദ്രങ്ങളില്‍ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കണം. ഇടുക്കി ഡാമില്‍ കെഎസ്ഇബിയുടെ ബോട്ടിങ് വീണ്ടും തുടങ്ങുന്നതിനെ പറ്റിയും ഡാമില്‍ കൂടുതല്‍ ബഗ്ഗി വണ്ടികള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും യോഗം അവലോകനം ചെയ്തു.
ഹൈഡല്‍ ടൂറിസത്തിന്റെ കീഴില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളായ ഇടുക്കി ഡാമിലെ ലേസര്‍ പവലിയന്‍ ഗാലറിയും വൈശാലിയിലെ അണ്ടര്‍ വാട്ടര്‍ അക്വേറിയവും നാടുകാണി വ്യൂ പോയിന്റിലെ സ്‌കൈ വാക് തുടങ്ങിയ പദ്ധതികളുടെ പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നതിന് വേണ്ട തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള നിര്‍ദ്ദേശം യോഗത്തില്‍ നല്‍കി. പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രദേശങ്ങളും ഡയറക്ടര്‍ സന്ദര്‍ശിച്ചു.

അവലോകന യോഗത്തിലും സന്ദര്‍ശന വേളയിലും ഹൈഡല്‍ ടൂറിസം ഇന്‍ ചാര്‍ജും മൂന്നാര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ ജോമി എം എന്‍, ഹൈഡല്‍ ടൂറിസം ആര്‍കിടെക്ട് റെജീവ് മാനുവല്‍, കെഎസ്ഇബി, ഹൈഡല്‍ ടൂറിസം ഉദ്യോഗസ്ഥരും പങ്കെടുത്തു

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!