April 18, 2026

Idukkionline

idukkivarthaonline

മാസ്ക്ക് വയ്ക്കുവാൻ യാത്രക്കാരനോട് ആവശ്യപ്പെട്ട KSRTC കണ്ടക്ടർക്ക് മർദ്ധനം.

കുമളി ആനക്കുഴി സർവ്വീസ് നടത്തുന്ന KSRTC ബസ്സിലാണ് സംഭവം.
കുമളി ഡിപ്പോയിൽ നിന്നും  വണ്ടിപ്പെരിയാർ ആനക്കുഴി സർവീസ് നടത്തുന്ന ബസ്സിൽ
മറ്റ് യാത്രക്കാരുടെ പരാതിയെ തുടർന്ന് മാസ്ക്ക് ധരിക്കാത്ത ഒരു യാത്രക്കാരനോട്  മാസ്ക് ധരിക്കാൻ ബസ്സിലെ കണ്ടക്ടർ രാഹുൽ ക്യഷ്ണൻ ആവശ്യപ്പെട്ടു. എന്നാൽ യാത്രക്കാരൻ പ്രകോപിതനായി കണ്ടക്ടറെ മർദ്ധിക്കുകയും കൈവിരൽ കടിച്ചു മുറിക്കുകയും മുഖം നഖമുപയോഗിച്ച് മാന്തിക്കീറി പരിക്കേൽപ്പിക്കുകയും ചെയ്തു.  കുമളി പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അക്രമിയെ പിടികൂടുകയും കേസ്സെടുക്കുകയും ചെയ്തു. പരിക്കേറ്റ കണ്ടക്ടർ രാഹുൽ കൃഷ്ണൻവണ്ടിപ്പെരിയാർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തെ തുടർന്ന് സർവീസ് മുടങ്ങിയിരിക്കുകയാണ്.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!