March 2, 2026

Idukkionline

idukkivarthaonline

ബസ് നിരക്ക് വര്‍ധന ഫെബ്രുവരി 1 മുതല്‍ നടപ്പാക്കാന്‍ ആലോചന

ബസ് നിരക്ക് വര്‍ധന ഫെബ്രുവരി 1 മുതല്‍ നടപ്പാക്കാന്‍ ആലോചന. ഗതാഗതവകുപ്പിന്റെ ശുപാര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചു. 2.5 കിലോമീറ്റര്‍ ദൂരത്തിന് മിനിമം ചാര്‍ജ് 8 രൂപയില്‍നിന്ന് 10 രൂപയാക്കി ഉയര്‍ത്താനാണ് ശുപാര്‍ശ. തുടര്‍ന്നുള്ള ദൂരത്തില്‍ കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാകും. ബി.പി.എല്‍ കുടുംബങ്ങളില്‍നിന്നുള്ള (മഞ്ഞ റേഷന്‍ കാര്‍ഡ്) വിദ്യാര്‍ത്ഥികള്‍ക്ക് ബസ് യാത്ര സൗജന്യമാക്കും. മറ്റെല്ലാ വിദ്യാര്‍ത്ഥികളുടെയും മിനിമം ചാര്‍ജ് 5 രൂപയായി കൂട്ടും. 1.5 കിലോമീറ്ററിന് ഒരു രൂപയും 5 കിലോമീറ്ററിന് 2 രൂപയുമാണ് നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള നിരക്ക്. ഈ രണ്ട് ദൂരത്തിനും ഇനി 5 രൂപയാക്കാനാണ് നിര്‍ദ്ദേശം. രാത്രി എട്ടിനും പുലര്‍ച്ചെ അഞ്ചിനുമിടയ്ക്ക് സര്‍വീസ് ആരംഭിക്കുന്ന ഓര്‍ഡിനറി ബസുകളില്‍ 50% അധികനിരക്ക് ഈടാക്കാനും തീരുമാനമുണ്ട്.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!