October 14, 2026

പീരുമേട് ഫയർ ഫോഴ്സിന് പുതിയതായി അനുവദിച്ച അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഫയർഎൻജിന്റെ ഫ്ളാഗ്ഓഫ് പീരുമേട് എം.എൽ.എ ശ്രീ. വാഴൂർ സോമൻ നിർവഹിച്ചു.

പീരുമേട് : പീരുമേട് ഫയർസ്റ്റേഷനിൽ ആധുനിക സേവനങ്ങൾ വേഗതയോടെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പുതിയതായി അനുവദിച്ച അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഫയർഎൻജിന്റെ ഫ്ളാഗ്ഓഫ് പീരുമേട് എം.എൽ.എ ശ്രീ. വാഴൂർ സോമൻ നിർവഹിച്ചു.
പവർസ്റ്റിയറിങ്, 60 മീറ്റർ നീളത്തിൽ ഹോസ് സംവിധാനം, നിരീക്ഷണ ക്യാമറ, ഇടവഴികളിലും കടന്നുകേറാനുള്ള സംവിധാനം, അത്യാഹിതത്തിന്റെ ഗതി മനസ്സിലാക്കി പെട്ടെന്ന് നിയന്ത്രണം ഏർപ്പെടുത്തുവാനുള്ള സംവിധാനം, ജലാശയത്തിൽനിന്ന് പെട്ടെന്ന് വെള്ളം സംഭരിക്കുവാനുള്ള സംവിധാനം, എന്നിവയാണ് പുതിയ എൻജിന്റെ പ്രത്യേകതകൾ.
സ്റ്റേഷൻ ഓഫീസർ ശ്രീ. എൽ സുഗുണൻ
അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർമാരായ ശ്രീ. പി.വി സന്തോഷ് കുമാർ, ശ്രീ.കെ.കെ സുരേഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Copyright © All rights reserved. | Newsphere by AF themes.