April 18, 2026

Idukkionline

idukkivarthaonline

കുപ്പി വെള്ളത്തിന്റെ വില 20 രൂപയായി തുടരും,സംസ്ഥാന സര്‍ക്കാറിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളി;

കുപ്പി വെള്ളത്തിന്റെ വിലനിയന്ത്രണം റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.
ഇതോടെ കുപ്പിവെള്ളത്തിന്റെ വില 20 രൂപയായി തുടരും. കുപ്പിവെള്ളത്തിന് 13 രൂപയെന്ന സര്‍ക്കാര്‍ തീരുമാനം സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ പോയത്.
അവശ്യസാധനങ്ങളുടെ പട്ടികയിലുള്ള കുപ്പിവെള്ളത്തിന് വിലനിയന്ത്രിക്കാന്‍ കഴിയുമെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച്‌ പാക്ക് ചെയ്ത വരുന്ന ഭക്ഷ്യ വസ്തുക്കളുടെ വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്ര സര്‍ക്കാരെന്നായിരുന്നു നേരത്തെ ഹർജിക്കാര്‍ വാദിച്ചത്. എന്നാല്‍ കുപ്പിവെള്ളം ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും വില നിയന്ത്രണത്തിന് തടസ്സമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നത്.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!