October 15, 2026

യാത്രക്കാരിയെ അപമാനിച്ച കണ്ടക്ടറെ കെ.എസ്.ആർ.ടി.സി. പിരിച്ചുവിട്ടു

തിരുവനന്തപുരം:യാത്രക്കാരിയെ അപമാനിച്ച കണ്ടക്ടറെ കെ.എസ്.ആർ.ടി.സി. പിരിച്ചുവിട്ടു. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ പി.പി. അനിലിനെതിരായാണ് നടപടി.നവംബർ 25-നാണ് സംഭവം. ടിക്കറ്റും ബാക്കി പൈസയും നൽകുമ്പോൾ കണ്ടക്ടർ യാത്രക്കാരിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. യാത്രക്കാരി വെള്ളൂർ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് കണ്ടക്ടറെ അന്നുതന്നെ അറസ്റ്റുചെയ്തിരുന്നു.കോടതി റിമാൻഡ്ചെയ്ത ഇയാളെ കോർപ്പറേഷനും പിന്നീട് സസ്പെൻഡ് ചെയ്തു.
തുടർന്ന് നടന്ന വകുപ്പുതല അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് കണ്ടക്ടറെ പിരിച്ചുവിടാൻ തീരുമാനിച്ചത്.വിജിലൻസ് എക്സിക്യുട്ടീവ് ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര പിഴവുണ്ടായതായി കണ്ടെത്തിയിരുന്നു.യാത്രക്കാരോട് മാന്യമായി പെരുമാറേണ്ടിയിരുന്ന ജീവനക്കാരന്റെ ഭാഗത്തുനിന്ന് ഇത്തരം നടപടി ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

Copyright © All rights reserved. | Newsphere by AF themes.