October 15, 2026

അഞ്ചര വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവം: അമ്മ അറസ്റ്റിൽ

അടിമാലി : ശാന്തൻപാറയിൽ അഞ്ചര വയസുകാരനെ കുസൃതി കാണിച്ചതിന് പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മ ഭുവനേശ്വരിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം ജാമ്യം ഇല്ലാത്ത വകുപ്പ് ചുമത്തിയാണ് അമ്മയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കുസൃതി കൂടുതൽ കാണിച്ചെന്നാരോപിച്ച് കുഞ്ഞിന്‍റെ രണ്ടു കാലിന്‍റെയും ഉള്ളം കാലിലും ഇടുപ്പിലുമാണ് അമ്മ പൊള്ളൽ ഏൽപ്പിച്ചത്. കുട്ടിയുടെ കാൽ വെള്ളകളും ഇടുപ്പിലും ഇരുമ്പ് ആയുധം പഴുപ്പിച്ച് പൊള്ളിക്കുകയായിരുന്നു. അഞ്ചര വയസുകാരൻ അബിനേഷിനാണ് പൊള്ളലേറ്റത്.കുട്ടി നിലവിൽ അടിമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്.

Copyright © All rights reserved. | Newsphere by AF themes.