April 18, 2026

Idukkionline

idukkivarthaonline

സി. വി. വർഗീസ്‌ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി.

ഇടുക്കി: സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി. വി. വർഗീസിനെ ഐകകണ്ഠ്യേന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. കെ. കെ. ജയചന്ദ്രനാണ് പേര് നിർദ്ദേശിച്ചത്. 39 അംഗ ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. 61കാരനായ വർഗീസ് കെ എസ് വൈ എഫിലൂടെയാണ് പൊതുരംഗത്ത് വന്നത്. നാലര പതിറ്റാണ്ടു നീണ്ട പൊതുപ്രവർത്തനത്തിനിടെ സംഘടനാ രംഗത്ത് നിർണ്ണായക പദവികൾ വഹിച്ചു. 20 വർഷമായി ജില്ലാ സെക്രട്ടറിയേറ്റംഗമാണ്. നിലവിൽ കർഷക സംഘം ജില്ലാ പ്രസിഡൻ്റും ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷനുമാണ്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1961 ഒക്ടോബർ ഏഴിന് ചെള്ളക്കുഴിയിൽ വർഗീസ് – ഏലിയാമ്മ ദമ്പതികളുടെ മകനായി ചീന്തലാറിൽ ജനനം. കട്ടപ്പന കാഞ്ചിയാറിൽ ബാല്യം. തുടർന്ന് തങ്കമണിയിലേക്ക് താമസം മാറി. 1979 ൽ 18-ാം വയസിൽ പാർട്ടിയംഗമായി. കെഎസ് വൈ എഫ് അമ്പലമേട് യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. 1980 ൽ ഉദയഗിരി ബ്രാഞ്ച് സെക്രട്ടറി, 1981 ൽ തങ്കമണി ലോക്കൽ സെക്രട്ടറി, 1984 ൽ ഇടുക്കി ഏരിയാ കമ്മിറ്റിയംഗവും 1997ൽ ഏരിയ സെക്രട്ടറിയുമായി. 1991 ൽ ജില്ലാ കമ്മിറ്റിയംഗവുമായി. 2001 മുതൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. 1982 ൽ ഡിവൈഎഫ്ഐ ഇടുക്കി ഏരിയാ സെക്രട്ടറിയും 1986 ൽ ജില്ലാ പ്രസിഡൻ്റും 1987 മുതൽ 97 വരെ ജില്ലാ സെക്രട്ടറിയുമായി പ്രവർത്തിച്ചു. 1991 മുതൽ 97 വരെ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡൻ്റായി. 2014 മുതൽ കർഷകസംഘം ജില്ലാ പ്രസിഡൻ്റാണ്. സുഭിക്ഷ കേരളം, പാലിയേറ്റീവ് കെയർ, നവമാധ്യമം, എകെഎസ് എന്നിവയുടെ ചുമതലകളും നിലവിൽ വഹിക്കുന്നു. ഇടുക്കി മെഡിക്കൽ കോളേജ് എച്ച്എംസി മെമ്പറുമാണ്. കട്ടപ്പന, തങ്കമണി, ബഥേൽ സഹകരണ ആശുപത്രിയുടെ സ്ഥാപകനും ജൈവഗ്രാം ജില്ലാ സഹകരണ സംഘം പ്രസിഡൻ്റുമാണ്. ആയിരത്തിൽ പരം പാലിയേറ്റീവ് രോഗികൾക്ക് പരിചരണമേകുന്ന സാാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപകനും അഡ്മിനിസ്ട്രേറ്ററുമാണ്. 2006 ലും 2011 ലും ഇടുക്കിയിൽ നിന്നും എൽഡിഎഫ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചു.

You may have missed

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!