March 2, 2026

Idukkionline

idukkivarthaonline

ഓഫ് റോഡ് ഡ്രൈവിങ്നിടെ പരുന്തുംപാറയിൽ വാഹനം മറിഞ്ഞു…

ക്രിസ്തുമസ്-പുതുവത്സര upഅവധിയായതിനാൽ പീരുമേട് പരുന്തുംപാറ വാഗമൺ തുടങ്ങിയ പ്രദേശത്ത് വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഇതുകൊണ്ടുതന്നെ ഇവരെ ആകർഷിക്കുന്നതിനു വേണ്ടി പ്രദേശത്തുകൂടി സർവീസ് നടത്തുന്ന വാഹനങ്ങളും വിനോദ സഞ്ചരികളുടെ വാഹനവും സാഹസികയാത്ര നടത്തുന്നതും നിത്യസംഭവമാണ്.
കഴിഞ്ഞ വർഷം സമാനമായ രീതിയിൽ വിനോദസഞ്ചാരികളും ആയി പരുന്തുംപാറയിലെ മലമുകൾ കേറിയ ജീപ്പ് അപകടത്തിൽപ്പെട്ട് വിനോദസഞ്ചാരികൾക്ക് അടക്കം പരിക്കേറ്റിരുന്നു.
ഇതിനെത്തുടർന്ന് പീരുമേട് പോലീസിന്റെ നേതൃത്വത്തിൽ സ്ഥലത്ത് ഓഫ്‌ റോഡ് യാത്ര നിരോധിച്ചിരുന്നതാണ്.
എന്നാൽ വീണ്ടും സഞ്ചാരികൾ സജീവമായതോടെ വാഹനങ്ങൾ അനധികൃതമായി ഓഫ് റോഡ് ഡ്രൈവിംഗ് നടത്തുന്നുത്
വിനോദസഞ്ചാര മേഖലയ്ക്ക് തന്നെ വലിയ ഭീഷണി ആയിരിക്കുകയാണ്.
അപകടങ്ങൾ വിളിച്ചു വരുത്തി ഉള്ള ഇത്തരം യാത്രകൾ ഒഴിവാക്കണം എന്നതാണ് പ്രദേശവാസികളെയും സഞ്ചാരികളുടെയും ആവശ്യം.
ജീപ്പ് മറയുന്ന ദൃശ്യങ്ങൾ പകർത്തിയത് വിനോദസഞ്ചാരികൾ തന്നെയാണ്. ഈ സമയം ഡ്രൈവർ മാത്രം ആണ് വാഹനത്തിലുണ്ടായിരുന്നത് ഇത് കൊണ്ട് തന്നെ വലിയ അപകടങ്ങൾ ഉണ്ടായില്ല.ഇതോടൊപ്പം സ്ഥലത്ത് പോലീസ് ഔട്ട്പോസ്റ്റ് ഉണ്ടെങ്കിലും ഉദ്യോഗസ്ഥരും ജോലിക്ക് എത്തുന്നില്ലെന്ന് ആക്ഷേപവും ഉയർന്നിട്ടുണ്ട്……….

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!