October 14, 2026

കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂർ: കനാലില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. തൃശൂർ പുഴയ്ക്കൽ എംഎൽഎ റോഡിനോട് ചേർന്നുള്ള ശ്മശാനത്തിന് സമീപത്തുള്ള കനാലിലാണ് നവജാത ശിശുവിന്റെ മൃതദേഹം കവറിൽ പൊതിഞ്ഞ് ഒഴുകി വന്ന നിലയിൽ കണ്ടെത്തിയത്.

ബലിയിടാൻ വന്നവരാണ് മൂന്നു ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടത്. മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എവിടെനിന്നാണ് ഒഴുകി വന്നതെന്നും ആരുടെ കുഞ്ഞാണെന്നുമുള്ളത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. (News courtesy )

Copyright © All rights reserved. | Newsphere by AF themes.