October 14, 2026

വണ്ടിപ്പെരിയാർ 59 മൈലിന് സമീപം ടാർ ടാങ്കർ മറിഞ്ഞ് അപകടം.

അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു രാവിലെ 5 മണിയോടെ കൂടിയാണ് അപകടം സംഭവിച്ചത് രണ്ടുമണിക്കൂർ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു………

കൊച്ചിൻ റിഫൈനറിയിൽ നിന്നും പാഞ്ചാലിമേട് റോഡ് നിർമാണത്തിന് ടാർ കൊണ്ടുവന്ന ടാങ്കർ ലോറിയാണ് വണ്ടിപെരിയാർ 59 ആം മൈലിന് സമീപം വളവ് തിരിയുന്നതിനിടെ നിയന്ത്രണം മറഞ്ഞത്.
അപകടത്തിൽ ഡ്രൈവർക്ക് കാലിനും കൈക്കും പൊള്ളലേറ്റു. തുടർന്ന് വണ്ടിപ്പെരിയാർ പ്രാഥമിക ആശുപത്രിയിലെത്തിച്ച ശേഷം, കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
പാഞ്ചാലിമേട് റോഡ് നിർമാണത്തിന് രണ്ട് ടാർ ടാങ്കറുകൾ ആണ് വന്നത് തമിഴ്നാട് തേനിയിൽ ആണ് മിക്സിങ് പ്ലാന്റ് ഉള്ളത്. ഇവിടേക്ക്കൊണ്ടുപോകുന്നതിനിടെ ആണ് അപകടം സംഭവിച്ചത്.
ഏകദേശം 11 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
അപകടത്തെത്തുടർന്ന് വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തുകയും നാട്ടുകാരും ചേർന്ന് റോഡിലൂടെ ഒഴുകി കിടക്കുന്ന ടാറിനു മുകളിൽ മണ്ണ് ഇടുകയും ചെയ്തു.
തുടർന്നാണ് രണ്ട് മണിക്കൂറായി തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചത്.

Copyright © All rights reserved. | Newsphere by AF themes.