October 15, 2026

കോട്ടയം മെഡിക്കല്‍ കോളേജില്‍ അഗ്നിബാധ.

കോട്ടയം മെഡിക്കല്‍ കോളേജില്‍ അഗ്നിബാധ.മെഡിക്കൽ കോളജ് ആശുപത്രിക്കു പിന്നിലെ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു. ശുചീകരണ തൊഴിലാളികളാണ് സംഭവം ആദ്യം കണ്ടത്. ഉടനെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീ നിലവിൽ നിയന്ത്രണ വിധേയമാണ്.
പ്ലാസ്റ്റിക്ക് മാലിന്യം വേർതിരിക്കുന്ന സ്ഥലത്താണ് തീ പിടിച്ചത്. പതിനൊന്ന് തൊഴിലാളികൾ ഈ ഗോഡൗണിന് അകത്ത് ഉണ്ടായിരുന്നു, തീ കത്തുന്നത് കണ്ട് ഇവർ ഓടി പുറത്തിറങ്ങി. പെട്ടന്ന് തീ ആളിപ്പടരുകയായിരുന്നുവെന്നാണ് തൊഴിലാളികൾ പറയുന്നത്.

Copyright © All rights reserved. | Newsphere by AF themes.