October 15, 2026

സംസ്ഥാന വനിതാ കമ്മീഷന്‍ കുമളിയിൽ സിറ്റിങ് നടത്തി.

സംസ്ഥാന വനിതാ കമ്മീഷന്‍ കുമളിയിൽ മേഖലാ അടിസ്ഥാനത്തില്‍ സിറ്റിംഗ് നടത്തി. വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്റെ നേതൃത്വത്തില്‍ കുമളി വ്യാപാര ഭവനിൽ നടത്തിയ സിറ്റിംഗിൽ 35 പരാതികള്‍ പരിഗണിച്ചു. ഇതിൽ 14 പരാതികൾ തീർപ്പാക്കുകയും, 20 കേസുകൾ അടുത്ത ഹിയറിംങ്ങിലേക്ക് മാറ്റുകയും, ഒരെണ്ണത്തിൽ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു.
കുടുംബ പ്രശ്നങ്ങള്‍, അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, സാമ്പത്തികവുമായി ബന്ധപ്പെട്ട പരാതികള്‍, വസ്തു സംബന്ധമായ പരാതികൾ തുടങ്ങിയ പരാതികളാണ് സിറ്റിങില്‍ വന്നത്. കമ്മീഷന് പരിഹരിക്കാന്‍ പറ്റാത്ത പരാതികളുമായി എത്തിയവരെ വ്യക്തമായ നിയമോപദേശം നല്‍കിയാണ് മടക്കിയത്. ഇതോടൊപ്പം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി സൗജന്യ നിയമ സഹായം ലഭ്യമാക്കുന്നതിനായി ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് ശുപാര്‍ശയും നല്‍കിയിട്ടുണ്ടെന്ന് ഷാഹിദാ കമാല്‍ പറഞ്ഞു.

Copyright © All rights reserved. | Newsphere by AF themes.