October 14, 2026

ഇരുപതോളം പെൺകുട്ടികളെ പീഡിപ്പിക്കുകയും അവരുടെ നഗ്ന ചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ.

നെടുംങ്കണ്ടം:കരുണാപുരം വില്ലേജ് കല്ലാർ കരയിൽ തൂക്കുപാലം ഭാ​ഗത്ത് കല്ലുപറമ്പിൽ വീട്ടിൽ മോഹനൻ മകൻ ആരോമൽ[22] ആണ് പൊലീസ് പിടിയിലായത്.
പെൺകുട്ടികളിൽ ഒരാൾ നല്കിയ പരാതിയിലാണ് നാടിനെ ഞെട്ടിക്കുന്ന പീഡന വിവരം പുറത്ത് വന്നത്.
ഇരുപതോളം പെൺകുട്ടികളെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പർത്തുകയും ആ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഢനം തുടരുകയും ചെയ്തുവെന്നാണ് പരാതി.
പ്രതിയുടെ വീടിനോട് ചേർന്നും അഞ്ച് കിലോമീറ്റർ ചുറ്റളവിലും താമസിക്കുന്ന പെൺകുട്ടികളാണേറെയും.വിവാഹ വാ​ഗ്ദാനം നല്കി പെൺകുട്ടികോളടടുക്കുകയും രാത്രി വൈകി വീഡിയോ കോളിൽ സംസാരിക്കുകയും ന​ഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്യും. പിന്നീട് ഈ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പീഡനചിത്രങ്ങൾ പകർത്തി വീണ്ടും ഉപദ്രവം തുടരുകയും ചെയ്തുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
പൊലീസ് പ്രതിയുടെ മൊബൈൽ പരിശോധിച്ചുവരികയാണ്. നിരവധി പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രതിയുടെ ഫോണിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
പ്രതി ദൃശ്യങ്ങൾ മറ്റുള്ളവർക്ക് ഷെയർ ചെയ്തിട്ടുണ്ടെന്ന സംശയത്തിൽ പ്രതിയുടെ സുഹൃത്തുക്കളും പൊലീസ് നിരീക്ഷണത്തിലാണ്.
ജില്ലാ പൊലീസ് മേധാവി കറുപ്പുസ്വാമി ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ, നെടുംകണ്ടം എസ് എച്ച് ഒ ബിനു എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Copyright © All rights reserved. | Newsphere by AF themes.