മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം; കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഡൽഹിയിൽ മുഴങ്ങിയ ശബ്ദം.
എംപി അൽഫോൻസ് കണ്ണന്താനം രാജ്യസഭയിൽ മുല്ലപ്പെരിയാറിൽ പുതിയ ഡാമിന്റെ ആവശ്യകതയെയപ്പറ്റി വികാരനിർഭരമായി പറഞ്ഞത്.ഇതൊരു സുർക്കി ഡാം ആണ് സർ,മനുഷ്യൻ ഉണ്ടാക്കിയ എല്ലാ വസ്തുക്കൾക്കും കാലാവധി ഉണ്ട് സർ , എങ്ങനെയാണ് സാർ സുർക്കി കൊണ്ടുണ്ടാക്കിയ ഒരു ഡാമിന് 125 വർഷങ്ങൾ അതിനജീവിക്കാനാവുക?ഞങ്ങൾ കോടതിയിൽ തോറ്റു ,1895 നിർമിച്ചതാണെങ്കിലും നിങ്ങൾക് ഒരു പുതിയ ഡാമിന്റെ ആവശ്യമില്ല എന്ന് കോടതി വിധിച്ചു.
ഈ ഡാം പൊട്ടിയാൽ കേരളത്തിന്റെ അഞ്ചു ജില്ലകൾ ഇല്ലാതാകും സർ ,ഈ ജില്ലകൾ ഒഴുകി പൂർണ്ണമായി ഒഴുകിപ്പോകും ,മുപ്പത്തിഅഞ്ചു ലക്ഷം ജനങ്ങൾ മരിക്കും.ലോക ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം ഇതായിരിക്കും സർ.
ഒരു മനുഷ്യനു ഇരുനൂറു വർഷങ്ങൾ ജീവിച്ചിരിക്കുവാൻ സാധ്യമല്ല സർ ,ഭാരതത്തിലെ ഒരു മനുഷ്യന്റെ ജീവകാലം അറുപത്തി അഞ്ചാണെങ്കിൽ കേരളത്തിൽ അത് എഴുപത്തി അഞ്ചെങ്കിലും ഉണ്ടായിരിക്കും സർ ,എല്ലാ വസ്തുക്കൾക്കും കാലാവധി ഉണ്ട് സർ , എങ്ങനെയാണ് സാർ സുർക്കി കൊണ്ടുണ്ടാക്കിയ ഒരു ഡാമിന് 125 വർഷങ്ങൾ അതിനജീവിക്കാനാവുക? കേരളത്തിലെ മുപ്പത്തി അഞ്ചു ലക്ഷത്തോളം മനുഷ്യർക്ക് ഉറങ്ങാൻ സാധിക്കുന്നില്ല സർ .
നമ്മൾക് പുതിയ ഡാം നിർമ്മിക്കണം, തമിഴ്നാടിനു ആവശ്യമുള്ള വെള്ളം നൽകാം സർ ,ആവശ്യമുള്ള വൈദ്യുതി അവർ ഉല്പാദിപ്പിച്ചോട്ടെ,ആവശ്യമുള്ള മീൻ പിടിച്ചോട്ടേ ,എങ്കിലും കേരളത്തിലെ ജനങ്ങളെ സമാധാനത്തോടെ ഉറങ്ങാൻ അനുവദിക്കൂ സർ .ബഹുമാനപ്പെട്ട മന്ത്രി, നിങ്ങൾ ഒരു അത്യധികം കഴിവുള്ള അധികാരമുള്ള ഒരു വ്യക്തിയാണ് അങ്ങയ്ക് ഞങ്ങള്ക് വേണ്ടി വളരെയധികം കാര്യങ്ങൾ ചെയ്യാനാകും ,സഭയോടും രാജ്യത്തോടും പ്രധാനമന്ത്രിയോടും കാര്യങ്ങൾ വ്യക്തമാക്കൂ സർ , ഇന്ത്യ ഒന്നാണ് സർ,ഇന്ത്യയിലെ ജനങ്ങൾ ഒന്നാണ് സർ ….ഞാൻ എൻ്റെ അമ്മ എന്നെ ഗർഭം ധരിച്ചത് മഹാരാഷ്ട്രയിലാണ്, ജനിച്ചത് കേരളത്തിലാണ് ,പഠിച്ചത് കേരളത്തിലാണ് ,ഷില്ലോങിലാണ് ,എം എൽ എ ആയത് കേരളത്തിലാണ് ,ഇപ്പോൾ രാജ്യസ്ഥാനിൽ നിന്നുമുള്ള ഒരു എംപിയാണ് ,നമ്മൾ എല്ലാവരും ഈ രാജ്യത്തിൻറെ ഭാഗമാണ്, നമ്മൾ ഒന്നാണ് സർ ഭാരതത്തിലെ ഓരോ ജീവനും സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യത ആണ് സർ ..ഇക്കാര്യത്തിൽ ഞങ്ങൾ തോൽക്കുകയാണ് സർ .ഞങ്ങൾ കേരളത്തിലെ ജനങ്ങൾ ആരുടെയും കാലുകൾ സ്പർശിക്കുന്നത് അഭിമാനമായി കാണുന്നില്ല സാർ , എന്നാൽ നോർത്ത് ഇന്ത്യയിൽ അങ്ങനല്ല ,കാലുകൾ സ്പർശിച്ച് വണങ്ങുന്നത് അവിടെയൊരു ദൈവിക കാര്യമാണ് ,എല്ലാവരുടെയും കാലുകൾ സ്പർശിച്ചു വണങ്ങുവാൻ തയാറാണ് സർ ,ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ….
