October 14, 2026

വെള്ളത്തൂവലിൽ ചാരായവും വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ

അടിമാലി എക്സൈസ് നടത്തിയ റെയ്ഡിൽ 20 ലിറ്റർ കോടയും 100 മി.ലിറ്റർ ചാരായവും പ്രഷർകുക്കർ ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങളും സഹിതം ഒരാളെ അറസ്റ്റ് ചെയ്ത് അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.വെള്ളത്തൂവൽ പനംകൂട്ടിയിൽ താമസിക്കുന്ന ചെരുവിള പുത്തൻവീട് രതീഷ് ആണ് പിടിക്കപ്പെട്ടത്. ഇയാൾ നടത്തുന്ന ഹോട്ടലിൽ ഡ്രൈ ഡേയുടെ മറവിൽ വിൽപ്പന നടത്തുന്നതിനായി ചാരായം വാറ്റുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം പരിശോധനക്കെത്തിയപ്പോഴാണ് ചാരായം വാറ്റിക്കൊണ്ടിരുന്ന പ്രതി എക്സൈസിൻ്റെ വലയിൽ കുടുങ്ങിയത്.. പ്രിവൻ്റീവ് ഓഫീസർ പി എച്ച് ഉമ്മറിൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) അനിൽ കെ എൻ സിവിൽ എക്സൈസ് ഓഫീസർമാരായ സുനീഷ് കുമാർ കെ ബി ,മീരാൻ കെ എസ് ,ഉണ്ണിക്കൃഷ്ണൻ കെ പി എന്നിവരും പങ്കെടുത്തു.പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Copyright © All rights reserved. | Newsphere by AF themes.