March 2, 2026

Idukkionline

idukkivarthaonline

നാനോ സാങ്കേതിക വിദ്യയിലൂടെ ഏലകൃഷിയിൽ നിന്നുള്ള ആദായം ഇരട്ടിയാക്കാം

ഏലകൃഷിയിൽ നിന്നുള്ള ആദായം ഇരട്ടിയാക്കാം -നാനോ സാങ്കേതിക വിദ്യയുമായി സൺറേസിയ

സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന R &D അടിസ്ഥാനമാക്കിയുള്ള
ന്യൂ ചെം സൺറൈസിയ
പ്രൈവറ്റ് കമ്പനി നാനോ സാങ്കേതിക വിദ്യയിലൂടെ ചില കൃഷി ഉൽപ്പന്നങ്ങൾ കേരളത്തിൽ എത്തിച്ചിരിക്കുന്നു.

Boss Advance, Formula 1, Sydney, X5, Sunfert, Zinc Gold Black Jack എന്നീ ഉൽപ്പന്നങ്ങളാണ് കമ്പനി കേരളത്തിലെ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

Effervescent Tabletsകൾക്ക് കുത്തക നേടിയിട്ടുള്ള കമ്പനി ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ്.

ഗ്വാട്ടിമാലയിൽ നിന്നുമുള്ള ഏലക്കയാൽ സമൃദ്ധമാണ് അന്താരാഷ്ട്ര വിപണി. എന്നാൽ ഇതിൻ്റെ വില കിലോഗ്രാമിന് കേരളത്തിൽ നിന്നുമുള്ള മികച്ച ഏലക്കായുടെ വിലയേക്കാൾ വളരെ കുറവാണ്.

ഉൽപ്പാദന വർദ്ധനക്ക് ആവശ്യമായ കൃത്യമായ അളവ് പോഷകങ്ങൾ Nano – Effervescent Tablets ലൂടെ നേടാൻ കഴിയും.
“Nano-technology കൃഷിയുടെ ഭാവി നിയന്ത്രിക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ ഇടം നേടാൻ നാം ആഗ്രഹിക്കുന്നു എങ്കിൽ ചുരുങ്ങിയ ഉൽപ്പാദന ചിലവിൽ കൂടുതൽ ഉൽപ്പാദനം സാധ്യമാക്കാൻ കഴിയണം. ” Dr Yuvraj Patil (Head of Innovations at
Newchem Sunraysia) പറഞ്ഞു.

Agro Factory , Kizhakkemuri agencies എന്നിവരാണ് കേരളത്തിൽ കമ്പനി നിയോഗിച്ചിരിക്കുന്ന വിതരണക്കാർ.
“ഈ പുതിയ സാങ്കേതിക വിദ്യ ബഹുദൂര കൃഷിക്കാരിൽ എത്തുകയും ഉദ്‌പാദന വർധന ഉണ്ടാകുകയും ചെയ്യും. ഞങ്ങൾ ഉത്തമാരായ വിതരണക്കാരെ തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് വിശ്വസിക്കുന്നു. “
Mr Viveck Munjwadkar (Head of Sales) പറഞ്ഞു.

“കുറഞ്ഞ ഉൽപാദനത്തിൻ്റെ ഒരു കാരണം നിരോധിത കീട നാശിനികളുടെ ഉപയോഗമാണ് . നിയമാനുസൃതമല്ലാത്ത കീടനാശിനികൾ വിപണിയിൽ സജീവമാണ് ,ഇതിന് കാരണം വിശ്വസ യോഗ്യരല്ലാത്ത നടത്തിപ്പുകാർ ആണ്.
ഇത്തരം ഉൽപ്പന്നങ്ങൾ തുച്ഛമായ വിലയിൽ ലഭ്യമാണ് എങ്കിലും ഇത് ഏലത്തിൽ നിന്നുള്ള വിളവിനെ ദോഷകരമായി ബാധിക്കും.
“അതിനാൽ കർഷകർ കൃഷി വകുപ്പിൻ്റെ അംഗീകാരവും ലൈസൻസും നേടിയിട്ടുള്ള ഉൽപ്പന്നങ്ങൾ വാങ്ങുക.” Abhishmon
of The Agro Factory പറഞ്ഞു.

“ഇത് വഴി കർഷകരുടെ ആവശ്യങ്ങൾ
സംരക്ഷിക്കുവാൻ അവരെ സഹായിക്കുവാൻ നമുക്ക് കഴിയും. “രജിസ്റ്റർ ചെയ്തിട്ടുള്ള കീടനാശിനികൾ മാത്രം വാങ്ങി സൂക്ഷിക്കുവാനും വിൽക്കുവാനും ഡീലേഴ്സ്നെ ഓർമ്മിപ്പിച്ചുകൊണ്ട്
Sibi Thomas (Kizhakkemuri agencies പറഞ്ഞു.

Newchem Sunraysia യുടെ ഉൽപ്പന്നങ്ങൾ പരിശോധനകൾക്കും പരീക്ഷണങ്ങൾക്കും ശേഷം കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുവാൻ കൃഷി വകുപ്പിൽ നിന്നുമുള്ള ലൈസൻസ് നേടിയിട്ടുള്ളതുമാണ്.
“ ഈ കമ്പനിയുടെ “Cobra Advance” ഏല കർഷകർക്ക് അനുയോജ്യം ആണെന്ന് തെളിഞ്ഞിട്ടുമുണ്ട്. ഈ പുതിയ നാനോ സാങ്കേതിക വിദ്യ ഏലകൃഷിയിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കും. Mr Sachin Mathew of Agro Factory പറഞ്ഞു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!