October 15, 2026

സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും.

ഇന്ന് ഉച്ചയോടെയായിരിക്കും പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഫലങ്ങളാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. പരീക്ഷാഫലം ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞതിനു ശേഷം വിദ്യാർഥികൾക്ക് സൈറ്റിൽ നിന്നും ഫലങ്ങൾ ഡൗൺലോഡ് ചെയ്യാം.
അതേസമയം, പരീക്ഷ പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അൻപതിലധികം ബാച്ചുകൾ പ്ലസ് വണ്ണിന് അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്. ഏഴ് ജില്ലകളിലായി അൻപത് അധിക ബാച്ചുകൾ വേണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം. മാത്രമല്ല, ഇപ്പോൾ ഉച്ചവരെ നടക്കുന്ന അധ്യായനം വൈകുന്നേരം വരെ നീട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

www.keralresults.nic.in, www.dhsekerala.gov.in,www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ളി​ലാ​ണ് ഫ​ലം ല​ഭി​ക്കു​ക.

Copyright © All rights reserved. | Newsphere by AF themes.