October 15, 2026

കുമളി റിസോർട്ടിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ വിദേശികളായ പ്രതികൾക്ക് നാല് വർഷ കഠിന തടവും പിഴയും.

കുമളി – തേക്കടി ബൈപാസ് റോഡിൽ ജംഗിൾ ഡ്രീം ടൂർസ് ക്രിസിസ് റിസോർട്ടിൽ അവരുടെ താമസ സ്ഥലത്ത്  റൂമിന്റെ വരാന്തയിൽ ചെടിച്ചട്ടികളിൽ 5 കഞ്ചാവ് ചെടികൾ  നട്ടു നനച്ച് വളർത്തിയും കൂടാതെ 90 ഗ്രാം ഉണക്ക കഞ്ചാവും 90 ഗ്രാം ഹാഷിഷ് ഓയിലും കൈവശം വച്ച് സൂക്ഷിച്ച കേസിൽ വിദേശികൾ ആയ ഒന്നാം പ്രതി ഈജിപ്റ്റ് കാരനായ എൽ ,ആദേൽ മൊഹമ്മദ് 51 (വയസ്)
  രണ്ടാം പതി ജർമ്മനി സ്വദേശിനി ഉൾദിക് റിറ്റ്ച്ചർ നാല് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവിനും കൂടാതെ 90 ഗ്രാം ഉണക്ക കഞ്ചാവും 90 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്ത കേസിൽ ഒരു മാസം തടവിനും 10000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി തടവിനും
 തൊടുപുഴ NDPS കോടതി ജഡ്ജ് G.Anil പ്രതിക്ക് ശിക്ഷ വിധിച്ചു.
ഇടുക്കി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന G. പ്രദീപ് കുമാർ സർ അന്വേഷണം നടത്തി  കുറ്റപത്രം ബഹു. കോടതിയിൽ സമർപ്പിച്ചു
  കേസിൽ പ്രോസിക്യൂഷന് വേണ്ടി NDPS കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ Adv. ബി.രാജേഷ് ഹാജരായി.

Copyright © All rights reserved. | Newsphere by AF themes.