October 15, 2026

ആലുവയിൽ നവവധു തൂങ്ങി മരിച്ച നിലയിൽ.ഭർത്താവും കുടുംബവും പോലീസ് പിടിയിൽ

ആലുവ :നവവധു തൂങ്ങി മരിച്ച നിലയിൽ. എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21) ആണ് ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. ഭർതൃവീട്ടുകാർക്കും സി.ഐക്കുമെതിരെ നടപടി എടുക്കണമെന്ന് മോഫ്‌സിയയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഭർത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവർക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.
      ഇന്നലെ പൊലീസ് സ്റ്റേഷനിൽ ഭർതൃവീട്ടുകാരെ വിളിച്ചു വരുത്തി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൊഫ്‌സിയ ആത്മഹത്യ ചെയ്തത്

Copyright © All rights reserved. | Newsphere by AF themes.