March 2, 2026

Idukkionline

idukkivarthaonline

അടിമാലിയിൽ മാരക ലഹരി മരുന്നുമായി 5 പേർ അറസ്റ്റിൽ :ആഡംബരക്കാറും പിടിച്ചെടുത്തു

അടിമാലി :എക്‌സൈസ്‌ റേഞ്ച് വിഭാഗം നടത്തിയ രാത്രി കാല വാഹന പരിശോധനക്കിടയിൽ വാളറ പള്ളിപ്പടി കരയിൽ വച്ച് അതി മാരക ലഹരി മരുന്നുകളുമായി അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു.തൃശൂർ ജില്ലയിൽ കൊടകര ഇട്ടിയാം പുറത്ത് റോഷിത് രവീന്ദ്രൻ (36), വലപ്പാട് കരയിൽ പൂഴിക്കുന്നത്ത് നിതിൻ കൃഷ്ണ (24) ,കണിമംഗലം കരയിൽ റിസ്വാൻ റഹ്മാൻ (24) , കണിമംഗലം കരയിൽ ഷിനാസ് ഷറഫുദ്ദീൻ (23), ചാഴൂർ കരയിൽ ചെമ്പെയിൽ ദിലീഷ്‌ ധർമ്മ പാലൻ (29) എന്നിവരാണ് പിടിയിലായത്. 7.734 ഗ്രാം ഹാഷിഷ് ഓയിൽ,0.037 ഗ്രാംLSD ,0.519 ഗ്രാംMDMA,
2.895 ഗ്രാം Phenobarbitone എന്നിവ ഇവരുടെ പക്കൽ നിന്നും എക്‌സൈസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു ഇവർ സഞ്ചരിച്ചിരുന്ന KL 64 G 806 ഹുണ്ടായ് i-20 കാറും കസ്റ്റഡിയിൽ എടുത്തു. എക്സൈസ് ഇൻസ്പെക്ടർ പി കെ രഘുവിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവൻറീവ് ഓഫീസർ വി.പി സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മീരാൻ കെ.എസ്, ഉണ്ണികൃഷ്ണൻ കെ.പി., ശരത്ത് എസ്.പി എന്നിവരും പങ്കെടുത്തു.
പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി പീരുമേട് സബ് ജയിലിൽ റിമാൻ്റ് ചെയ്തു.

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!