തമിഴ് നാട് മന്ത്രിമാരുടെ സംഘം തേക്കടിയിൽ എത്തി സന്ദർശനം നടത്തി.
നാല് മന്ത്രിമാർ അടങ്ങുന്ന സംഘമാണ് തമിഴ് നാട്ടിൽ നിന്നും ഡാം ശന്ദർശിക്കാൻ എത്തിയത്..
സംഘത്തിൽ ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ, , സഹകരണ മന്ത്രി ഐ പെരിയ സ്വാമി, വാണിജ്യ നികുതി വകുപ്പ് മന്ത്രി മൂർത്തി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ചക്രപാണി എന്നിവരാണ് തേക്കടിയിൽ എത്തിയത്.
തേനി ജില്ലയിൽ നിന്നുള്ള എം എൽ എ മാരും ഒപ്പം ഉണ്ട് . ബോട്ട് മാർഗം ഡാമിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും.
