October 16, 2026

അടിമാലി മച്ചിപ്ലാവ് ഫ്‌ളാറ്റ് സമുച്ചയത്തിലെ ഇരുന്നൂറ്റേഴാം നമ്പര്‍ വീടിന് തീപിടിച്ചു.

അടിമാലി :മച്ചിപ്ലാവ് ഫ്‌ളാറ്റ് സമുച്ചയത്തിലെ 207-ാംനമ്പര്‍ വീട്ടിലാണ് തീപിടുത്തമുണ്ടായത്.കുഴിവേലില്‍ ആല്‍ബിന്‍ മെന്റസ് ഭാര്യ ജോസ്മി എന്നിവരായിരുന്നു ഈ വീട്ടില്‍ താമസിച്ച് വന്നിരുന്നത്.സ്വീകരണ മുറിക്കുള്ളിലാണ് ആദ്യം തീ പടര്‍ന്നതെന്നാണ് ആല്‍ബിന്‍ നല്‍കുന്ന വിവരം.കിടപ്പുമുറിക്കുള്ളില്‍ പുക നിറയുകയും ആല്‍ബിനും ഭാര്യക്കും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്തു.ഇതിനെ തുടര്‍ന്നാണ് ഇരുവരും ഉണര്‍ന്നത്.തീ പടര്‍ന്നത് തിരിച്ചറിഞ്ഞതോടെ ഇവര്‍ വേഗത്തില്‍ വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങി സമീപവാസികളെ വിവരമറിയിച്ചു.സമീപവാസികളും അടിമാലി ഫയര്‍ഫോഴ്‌സുമെത്തി തീയണച്ചു.റ്റിവിയും ഫ്രിഡ്ജുമടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൂര്‍ണ്ണമായി കത്തിനശിച്ചതായി ആല്‍ബിന്‍ പറഞ്ഞു.
തീപിടുത്തത്തില്‍ നിന്നും ആല്‍ബിനും ഭാര്യയും പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടു.ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തതിന് ഇടവരുത്തിയതെന്നാണ് പ്രാഥമിക നിഗമനം.വീടിനുള്ളിലാകെ കരിയും പുകയും നിറഞ്ഞ നിലയിലാണ്.

Copyright © All rights reserved. | Newsphere by AF themes.