March 2, 2026

Idukkionline

idukkivarthaonline

ഇന്ത്യയിലെ ഒരേയൊരു ആദിവാസിഗോത്രവർഗ രാജവംശമാണ് കോഴിമല രാജവംശം, രാജഭരണം നിലവിൽ ഉള്ള ഒരേയൊരു രാജ്യവും കോഴിമല തന്നെ.

ഇടുക്കി ജില്ലയിൽ കട്ടപ്പനയ്ക്കടുത്ത് കാഞ്ചിയാർ പഞ്ചായത്തിലാണ് കോഴിമല സ്ഥിതി ചെയ്യുന്നത്.കോവിൽമല എന്ന പേര് കോഴിമല ആയതാണ്, മന്നാൻ എന്ന ആദിവാസി സമൂഹത്തിൻ്റെ രാജതലസ്ഥാനമാണ് കോവിൽമല ,മുത്തശ്ശി കഥകളുടെ ഏടുകളിൽ നിന്നും ഇറങ്ങി വന്നതു പോലുള്ള ഒരു സ്വപ്ന സുന്ദര പ്രകൃതി രമണീയ രാജ്യമാണ് കോഴിമല ,കാലപഴക്കത്താൽ നിറം മങ്ങാത്ത ഗോത്ര സംസ്കൃതിയുടെ ശേഷിപ്പ്, രാജ്യവും രാജാവും സാമന്തരും മന്ത്രിമാരും സൈന്യാധിപരും ദ്വാരപാലകരും പ്രജകളും എല്ലാം ഇന്നും ഇവിടെയുണ്ട്. നിങ്ങൾ കോവിൽമലയിലേക്ക് വരു… അവിടത്തെ രാജാവിനെയും പ്രജകളെയും കാണു .. സുന്ദരമായ വനഭൂമി കാണു .. കാട്ടരുവികളും തടാകങ്ങളും കോടമഞ്ഞ് വീഴുന്ന താഴ്വാരവും കാട്ടുപന്നികൾ മേയുന്ന കുന്നിൻ പുറങ്ങളും കാണാം… :
മാവേലി നാടുവാണീടും കാലം എന്ന് നമ്മൾ പാടുന്ന പോലെ കള്ളവും ചതിയും എല്ലാം എന്തന്ന് അറിയാത്ത നിഷ്കളങ്കരായ പച്ച മനുഷ്യർ താമസിക്കുന്ന രാജ്യം, വളരെയധികം സത്യസന്ധത ജിവിതത്തിൽ വച്ച് പുലർത്തുന്ന ഇവർ ഇക്കാലത്ത് നിരവധി ചൂഷണങ്ങൾക്ക് വിധേയരാകുന്നുണ്ട്, ഇടുക്കിയിൽ ഏലം കൃഷിക്ക് പ്രചാരം നടത്തിയത് ഇവരാണ്, നമ്മുടെ ഈ ജനാധിപത്യ രാജ്യത്ത് ഇന്നും രാജഭരണം ഉള്ള ഒരു ചെറിയ നാട്ടുരാജ്യം ഉണ്ടെന്ന് കേൾക്കുമ്പോൾ പലർക്കും അതിശയമാണ്, പലതരത്തിലുള്ള കൃഷികൾ ചെയ്താണ് മന്നാൻ സമൂഹം ജീവിക്കുന്നത്, തനതായ ആചാര അനുഷ്ടാനങ്ങളും പാരമ്പര്യ കലയും ഉള്ളവരാണ് മന്നാൻ സമൂഹം, കാലാകൂത്ത് എന്നഉത്സവമാണ് ഏറ്റവും പ്രധാനം.കോവലൻ കണ്ണകി ചരിതമാണ് പ്രമേയം, മധുരൈ മീനാക്ഷിയാണ് കുലദൈവം, :മധുരയിലെ പാണ്ഡ്യരാജാവുമായി ബന്ധപ്പെട്ടാണ് ഇവരുടെ ചരിത്രം, മധുരയിൽ ഇവർ താമസിക്കുന്ന കോട്ട മന്നാൻ കോട്ട എന്നാണ് അറിയപ്പെടുന്നത്, അവിടെ ഇവർക്ക് ചില അവകാശങ്ങൾ ഒക്കെയുണ്ട്, മന്നാർക്കുടി എന്ന ഗ്രാമവും മധുരയിൽ ഉണ്ട്, പാണ്ഡ്യരാജാവും ചോളരും തമ്മിലുള്ള യുദ്ധത്തിൽ മന്നാൻ മാർ പാണ്ഡ്യരാജാവിനെ സഹായിച്ചു, യുദ്ധം ജയിച്ച പാണ്ഡ്യരാജാവ് മധുര സാമ്രാജ്യത്തിൻ്റെ പടിഞ്ഞാറേ അതിർത്തിയിലുള്ള വനഭൂമി മൊത്തത്തിൽ (ഇടുക്കി മലനിരകൾ) മന്നാൻ സമൂഹത്തിന് സമ്മാനമയി നല്കി എന്നതാണ് ചരിത്രം, :കോഴിമല രാജ്യത്തിന് കീഴിൽ നാല് കാട്ടുരാജ്യങ്ങൾ കൂടിയുണ്ട് ( സാമന്തർ), ഉടുമ്പൻഞ്ചോല താലൂക്കിലെ നടുക്കുട, മണിയാറങ്കുടി ഭാഗത്തെ ആറ്റൽ, ഒരുപുറം, അടിമാലിക്കടുത്ത് ചെങ്ക നാട്ടുമല എന്നിവ ,രാജാവിൻ്റെ പ്രതിനിധികളായി കാണിക്കാർ മൂപ്പൻമാരാണ് ഈ രാജ്യങ്ങളിലെ ഭരണം നിർവ്വഹിക്കുന്നത്, ഇവരാണ് കോഴിമല രാജാവിനെ തിരഞ്ഞെടുക്കുന്നത്, കേരളത്തിലെ മറ്റ് രാജവംശങ്ങളെ പോലെ തന്നെ മരുമക്കത്തായ സമ്പ്രദായം ആണ്, കാണി മൂപ്പൻ ആണ് പുതിയ രാജാവിനെ കീരീടം അണിയിക്കുന്നത്, ഭരണക്രമം: ഒരു പ്രദേശത്ത് അമ്പതോളം വീടുകൾ ഉണ്ടാകും, ഇതിനെ കുടി എന്ന് പറയും, ഓരോ കുടിക്കും ഒരു കാണിക്കാരൻ (മൂപ്പൻ) ഉണ്ടാകും, മൂപ്പനു കീഴിൽ വാരിക്കുടിയാനവൻ, പെരുകുടിയാനവൻ, ഇളന്താരി കുടിയാനവൻ, വല്യ ഇളന്താരി, ഇളവെട്ടം, തണ്ടക്കാരൻ, തണ്ണിപ്പാത്ത, എന്നി ഉദ്യോഗസ്ഥൻമാരുണ്ട്, എല്ലാറ്റിനും മുകളിൽ രാജാവ്, രാജാവിന് ഒരു മന്ത്രിയും ഉണ്ടാകും, രാജ്യത്ത് സ്ത്രിക്കും പുരുഷനും തുല്യ സ്ഥാനമാണ് കല്പിച്ചിരിക്കുന്നത്, നിയമങ്ങളും ചിട്ടകളും ചെറുപ്പത്തിലേ ഇവർ ശീലിച്ചു വരുന്നു, രാജാവിൻ്റെയോ കാരണവർ മാരുടെ യോ മുമ്പിൽ ഉയർന്ന സ്ഥാനത്ത് ഇരിക്കാൻ പാടില്ല, ചെരിപ്പ് ധരിക്കാൻ പാടില്ല, മുണ്ട് മടക്കി കുത്തി നില്ക്കാനോ അസഭ്യം പറയാനോ പാടില്ല’ ഇത് ലംഘിച്ചാൽ കടുത്ത ശിക്ഷയുണ്ടാകും, വിവാഹം മുറ ചെറുക്കനും മുറപ്പെണ്ണുമായാണ്, സ്ത്രി ധന സമ്പ്രദായം ഇല്ല, സ്ത്രികൾക്ക് പ്രാധാന്യം കല്പിച്ചിരിക്കുന്നതിനാൽ പെൺകുട്ടികളോടാണ് ഇവർക്ക് താല്പര്യം,

ഇരുപത്തിരണ്ടാം കോഴിമല രാജാവായ തേവൻ രാജമന്നാൻ്റെ മരണത്തെ തുടർന്ന് 2007ൽ അരിയാൻ രാജമന്നൻ രാജാവായി, കോഴിമല രാജവംശത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജാവായിരുന്നു 24കാരനായ അരിയാൻ, 2011 ഡിസംബർ 28ന് കുടൽ സംബന്ധമായ അസുഖത്തെ തുടർന്ന് അരിയാൻ അന്തരിച്ചു, നിലവിലെ രാജാവ് രാമൻ രാജമന്നാൻ ആണ്, 2012 മാർച്ച് 4 ന് രാജാവായി അധികാരമേറ്റു, രാജപരമ്പരയിൽ ഏറ്റവും വിദ്യാഭ്യാസമുള്ള രാജാവും ഇദ്ദേഹം തന്നെ, യഥാർത്ഥ പേര് എൻ ബിനു എന്നാണ്, എർണാകുളം മഹാരാജാസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി, ഇദ്ദേഹം അധികാരമേറ്റപ്പോൾ ‘മഹാ രാജാസിൽ നിന്നൊരു മഹാരാജാവ്’ എന്നാണ് പത്രമാധ്യമങ്ങൾ വാഴ്ത്തിയത്.ചലചിത്ര നടൻ മമ്മുട്ടിയും രാഷ്ട്രീയ നേതാവ് രമേശ് ചെന്നിത്തലയും രാമൻ രാജമന്നാനെ ആദരിച്ചിട്ടുണ്ട്,
:2006 ലെ കണക്ക് അനുസരിച്ച് ചെറുതും വലുതുമായ കോളനികളിലായി 7000 മന്നാൻ കുടുംബക്കാർ ഉണ്ട്, ജനസംഖ്യ 25000 ത്തോളം, തമിഴ്നാട്ടിലെ മധുര, കേരളത്തിൽ ചാലക്കുടി, പാലക്കാട്, എർണാകുളം, ഇടുക്കി, എന്നിവിടങ്ങളിലായി മന്നാൻ സമുദായം താമസിക്കുന്നുണ്ട്, ത്രിപുരയിലും മന്നാൻ സമൂഹം ഉണ്ടെന്നും അവിടെയും ഇപ്പോൾ രാജഭരണം ഉണ്ടെന്നും പറയപ്പെടുന്നു, മന്നാൻ മാർ എങ്ങനെ അവിടെ എത്തി എന്നതിന് വ്യക്തമായ രേഖകൾ ഇല്ല

Copyright © All rights reserved.idukkivartha Reg No.KL/03/0004672 | Newsphere by AF themes.
Translate »
error: Content is protected !!