ഫുട്ബോൾ: ഹീറോ ഐ ലീഗ് ക്വാളിഫൈയിംഗ് മത്സരങ്ങൾ നാളെ മുതൽ ബംഗളൂരുവിൽ
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) നടത്തുന്ന ഹീറോ ഐ-ലീഗ് യോഗ്യതാ മത്സരങ്ങൾ നാളെ, 2021 ഒക്ടോബർ 4 തിങ്കളാഴ്ച, ബെംഗളൂരുവിലെ ബാംഗ്ലൂർ ഫുട്ബോൾ സ്റ്റേഡിയത്തിൽ ആരംഭിക്കുന്നു. ഒക്ടോബർ 23 ശനിയാഴ്ചയാണ് ഫൈനൽ മത്സരം.
സംസ്ഥാനതല പ്രീമിയർ ലീഗ് മത്സരങ്ങൾ നടന്നിട്ടുള്ള 10 സംസ്ഥാനങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ഓരോ ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുക. സെക്കൻഡ് ഡിവിഷൻ ലീഗ് എന്നറിയപ്പെടുന്ന ഈ ക്വാളിഫൈയിംഗ് മത്സരത്തിൽ വിജയിക്കുന്ന ഒരു ടീമിന് ഐലീഗിൽ മത്സരിക്കാം.
കേരളത്തിൽ നിന്നും മലപ്പുറം കേന്ദ്രമായുള്ള, കേരള യുണൈറ്റഡ് എഫ്സിയാണ് പങ്കെടുക്കുന്നത്.
ടൂർണമെന്റിൽ 10 ടീമുകൾ പങ്കെടുക്കുന്നതിനാൽ, അഞ്ച് ക്ലബ്ബുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ.
മൊത്തം 26 മത്സരങ്ങൾ, അതിൽ 20 എണ്ണം ഗ്രൂപ്പ് ഘട്ടത്തിലും, ആറ് മത്സരങ്ങൾ ഫൈനൽ റൗണ്ടിലും നടക്കും. ഗ്രൂപ്പ് ഘട്ടത്തിൽ ദിവസേന ഉച്ചയ്ക്ക് 12.30നും 3.45 നുമായി രണ്ടു മത്സരങ്ങളാണ് ഉണ്ടാവുക.
18-ആം തീയതി മുതൽ, ഇരു ഗ്രൂപ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ടീമുകൾ തമ്മിലുള്ള റൗണ്ട് റോബിൻ രീതിയിലുള്ള പോരാട്ടങ്ങൾ ഫൈനലിൽ കാണാം.
ഗ്രൂപ്പ് എയിലെ ക്ലബ്ബുകൾ:
Rajasthan United FC, Ryntih SC, Madan Maharaj FC, FC Bengaluru United.
ഗ്രൂപ്പ് ബിയിലെ ക്ലബ്ബുകൾ
Corbett FC, Kenkre Sports, ARA FC, Kerala United FC, Delhi FC.
26 മത്സരങ്ങൾക്കും ശേഷം വിജയിക്കുന്ന ഒരു ടീം ആണ് 2021-22 ഐലീഗിലേക്ക് പ്രമോഷൻ നേടുക.
മത്സരത്തിലെ ആദ്യ ദിവസം, ഒക്ടോബർ 4 തിങ്കളാഴ്ച 12.30 ന്, ഗ്രൂപ്പ് എയിലെ, മദൻ മഹാരാജ് എഫ്‌സിയും ഹൈദര്യ സ്പോർട്സ് കശ്മീർ എഫ്‌സിയും ഏറ്റുമുട്ടുന്നു.
ഗ്രൂപ്പ് ബീയിലെ ആദ്യമത്സരം ഒക്ടോബർ അഞ്ചാം തീയതി 12.30നാണ്, കേരള യുണൈറ്റഡ് എഫ്‌സി, മുംബൈയിൽ നിന്നുള്ള കെങ്ക്രെ സ്പോർട്സിനെ നേരിടുന്നു.
ഫിക്ചറുകൾ:
ഗ്രൂപ്പ് സ്റ്റേജ്:
ഒക്ടോബർ 4: മദൻ മഹാരാജ് FC vs ഹൈദര്യ കാശ്മീർ FC, BFS, 12.30 PM
ഒക്ടോബർ 4: രാജസ്ഥാൻ യുണൈറ്റഡ് vs റിന്തിഹ് എസ്സി, ബിഎഫ്എസ്, 3.45 PM
ഒക്ടോബർ 5: കേരള യുണൈറ്റഡ് vs കെൻക്രെ സ്പോർട്സ്, BFS, 12.30 PM
ഒക്ടോബർ 5: കോർബറ്റ് FC vs ARA FC, BFS, 3.45 PM
ഒക്ടോബർ 6: രാജസ്ഥാൻ യുണൈറ്റഡ് vs FC ബെംഗളൂരു യുണൈറ്റഡ്, BFS, 12.30 PM
ഒക്ടോബർ 6: Ryntih SC vs ഹൈദര്യ കാശ്മീർ FC, BFS, 3.45 PM
ഒക്ടോബർ 7: ഡൽഹി FC vs ARA FC, BFS, 12.30 PM
ഒക്ടോബർ 7: കേരള യുണൈറ്റഡ് vs കോർബറ്റ് എഫ്സി, ബിഎഫ്എസ്, 3.45 PM
ഒക്ടോബർ 8: ഹൈദര്യ കാശ്മീർ എഫ്സി vs രാജസ്ഥാൻ യുണൈറ്റഡ്, ബിഎഫ്എസ്, 12.30 PM
ഒക്ടോബർ 8: FC ബെംഗളൂരു യുണൈറ്റഡ് vs മദൻ മഹാരാജ് FC, BFS, 3.45 PM
ഒക്ടോബർ 9: കോർബറ്റ് എഫ്സി vs ഡൽഹി എഫ്സി, ബിഎഫ്എസ്, 12.30 PM
ഒക്ടോബർ 9: ARA FC vs Kenkre Sports, BFS, 3.45 PM
ഒക്ടോബർ 11: എഫ്സി ബെംഗളൂരു യുണൈറ്റഡ് vs റിന്തിഹ് എസ്സി, ബിഎഫ്എസ്, 12.30 PM
ഒക്ടോബർ 11: മദൻ മഹാരാജ് FC vs രാജസ്ഥാൻ യുണൈറ്റഡ്, BFS, 3.45 PM
ഒക്ടോബർ 12: കെൻക്രെ സ്പോർട്സ് vs കോർബറ്റ് എഫ്സി, ബിഎഫ്എസ്, 12.30 PM IST
ഒക്ടോബർ 12: ഡൽഹി FC vs കേരള യുണൈറ്റഡ്, BFS, 3.45 PM
ഒക്ടോബർ 13: Ryntih SC vs മദൻ മഹാരാജ് FC (വേദിയും സമയവും TBD)
ഒക്ടോബർ 13: ഹൈദര്യ കാശ്മീർ എഫ്സി vs എഫ്സി ബെംഗളൂരു യുണൈറ്റഡ് (വേദിയും സമയവും ടിബിഡി)
ഒക്ടോബർ 14: ARA FC vs കേരള യുണൈറ്റഡ് (വേദിയും സമയവും TBD)
ഒക്ടോബർ 14: കെങ്ക്രെ സ്പോർട്സ് vs ഡൽഹി എഫ്സി (വേദിയും സമയവും ടിബിഡി)
അവസാന റൗണ്ട്:
ഒക്ടോബർ 18: B1 vs A2, BFS, 3.45 PM
ഒക്ടോബർ 20: B1 vs B2, BFS, 12.30 PM
ഒക്ടോബർ 20: A1 vs A2, BFS, 15.45 PM
ഒക്ടോബർ 23: A2 vs B2 (വേദിയും സമയവും TBD)
ഒക്ടോബർ 23: B1 vs A1 (വേദിയും സമയവും TBD)
(1.TBD – To Be Decided,
- BFS – KFA Bangalore Football Stadium)
